Muscle Pain After Workout: വർക്കൗട്ട് ചെയ്തിട്ടും ശരീര വേദനയില്ലേ? കാര്യമാക്കേണ്ട

വ്യായാമം ചെയ്തു കഴിഞ്ഞാൽ ശരീരത്തിന് വേദന തോന്നുമെന്നാണ് പലരുടേയും ധാരാണ. എന്നാല്‍ എല്ലായ്പ്പോഴും അങ്ങിനെ സംഭവിക്കണമെന്നില്ല.  

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 12:15 PM IST
  • വ്യായാമത്തിന് ശേഷം പേശികള്‍ക്കുണ്ടാകുന്ന വേദനയെയും കരുത്തില്ലാത്ത അവസ്ഥയേയും വിവരിക്കുന്നതാണ് ഡിലെയ്‌ഡ് ഓൺസെറ്റ് മസിൽ സോർനെസ് Delayed-onset muscle soreness (DOMS)
Muscle Pain After Workout: വർക്കൗട്ട് ചെയ്തിട്ടും ശരീര വേദനയില്ലേ? കാര്യമാക്കേണ്ട

Muscle Pain After Workout: വ്യായാമം ചെയ്തു കഴിഞ്ഞാൽ ശരീരത്തിന് വേദന തോന്നുമെന്നാണ് പലരുടേയും ധാരാണ. എന്നാല്‍ എല്ലായ്പ്പോഴും അങ്ങിനെ സംഭവിക്കണമെന്നില്ല.  

വ്യായാമം ചെയ്തു കഴിഞ്ഞാൽ വേദന തോന്നിയാലേ മതിയാകൂ എന്ന് ചിന്തിക്കുന്നത് തെറ്റ് . മണിക്കൂറുകളോളം വർക്കൗട്ട് ചെയ്താലും വേദന ഉണ്ടാവണമെന്നില്ല.  എന്നാൽ ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ട് .

വ്യായാമത്തിന് ശേഷം പേശികള്‍ക്കുണ്ടാകുന്ന വേദനയെയും കരുത്തില്ലാത്ത അവസ്ഥയേയും വിവരിക്കുന്നതാണ് ഡിലെയ്‌ഡ് ഓൺസെറ്റ് മസിൽ സോർനെസ് Delayed-onset muscle soreness (DOMS).

Also Read:   Covid 4th Wave New Symptoms: കൊറോണയുമായി ബന്ധപ്പെട്ട ഈ 9 പുതിയ ലക്ഷണങ്ങൾകൂടി ഔദ്യോഗിക പട്ടികയിൽ...

സാധാരണഗതിയിൽ കഠിനമായ വ്യായാമം ചെയ്തതിന് ശേഷമോ പതിവില്ലാത്ത വർക്കൗട്ട് ചെയ്യുമ്പോഴോ ആണ് ഇത്തരം അനുഭവം ഉണ്ടാവുന്നത് . വ്യായാമം ചെയ്ത് മണിക്കൂറുകൾക്കകം ഈ വേദന തോന്നിത്തുടങ്ങാമെങ്കിലും രണ്ട് ദിവസമാകുമ്പോഴേക്കും വേദന കൂടും. എത്ര കഠിനമായി വ്യായാമം ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും ഈ വേദന.

Delayed-onset muscle soreness (DOMS) വേദനയുടെ കാരണങ്ങൾ എന്താണ്? 

പേശികളുടെ പ്രോട്ടീൻ ഘടനയ്ക്ക് മക്കാനിക്കലായ കരാർ സംഭവിക്കുക, മസില്‍ ഫൈബറിനെ പൊതിയുന്ന ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകുക, മസിൽ ഫൈബറിന് സമീപമുളള കണക്ടീവ് ടിഷ്യൂവിന് കോട്ടം തട്ടുക  തുടങ്ങിയവ ഇത്തരത്തില്‍ പേശീവേദന ഉണ്ടാകാന്‍   കാരണമാവും. 

Also Read:  Belly Fat: വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 5 ഭക്ഷണങ്ങൾ ശീലിക്കൂ!

മസിൽ രൂപപ്പെടാനും ശക്തിപ്പെടാനും ഒരു നിശ്ചിത അളവിലുള്ള വ്യായാമം മൂലമുണ്ടാകുന്ന പേശീക്ഷതം ആവശ്യമാണ്. വർക്കൗട്ടിന് ശേഷം പേശികൾ എത്ര നന്നായി പ്രവർത്തിക്കുന്നോ അതനുസരിച്ച് വ്യായാമം മൂലമുണ്ടാകുന്ന പേശീക്ഷതം കുറയും. ആവർത്തിച്ച് വ്യായാമം ചെയ്യുമ്പോൾ ആദ്യമുണ്ടായ അത്ര വേദന ഉണ്ടാകില്ല.  ഇതുതന്നെയാണ് പതിവായി വ്യായാമം ചെയ്യുന്നവർക്ക് വേദന ഇല്ലാത്തതിനും കാരണം.  

പേശികൾ ക്രമേണ പൊരുത്തപ്പെട്ടു തുടങ്ങും

ഒരാളുടെ ഡിലെയ്‌ഡ് ഓൺസെറ്റ് മസിൽ സോർനെസ് മറ്റൊരാളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും.  പ്രത്യേകിച്ച് പ്രായമായവരുടെ പേശികൾ വ്യായാമശേഷം റിക്കവർ ചെയ്യാൻ പ്രയാസമായതുകൊണ്ട് അവരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കഠിനമായി കാണാനിടയുണ്ട്.  ഒരു നിശ്ചിത ജനിതക ഘടനയുള്ള ആളുകൾക്ക് അതേ വ്യായാമം ചെയ്ത് മറ്റ് ആളുകളേക്കാൾ മികച്ച രീതിയിൽ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ സാധിക്കും. 

Also Read:  Heart Disease: പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയുമോ?

പുതിയതായി ഒരു വ്യായാമം തുടങ്ങുകയും ആദ്യത്തെ വർക്കൗട്ട് വളരെ കഠിനവുമാണെങ്കിൽ വേദന ഉറപ്പാണ്.  വേദന കുറച്ചധികം ദിവസം നീണ്ടുനിൽക്കും. നിങ്ങളുടെ പേശികൾക്ക് പരിചയമില്ലാത്തതെന്തോ ചെയ്തു എന്നതാണ് ഇതിന്‍റെ കാരണം. പതിവായി വ്യായാമം ചെയ്തിട്ട് വേദന ഒന്നും തോന്നുന്നില്ലെങ്കിൽ അതിന്‍റെ കാരണം നിങ്ങളുടെ വ്യായാമം ഫലിച്ചില്ലെന്നല്ല, പേശികൾ അതുമായി പൊരുത്തപ്പെടുകയും കൈകാര്യം ചെയ്യാൻ ശീലിക്കുകയും ചെയ്തുവെന്ന് വേണം മനസിലാക്കാൻ..... 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News