Monsoon Skincare: മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിന് ഈ മൂന്ന് വസ്തുക്കൾ മതി

Home Remedies For Skincare: മൺസൂൺ കാലാവസ്ഥയിൽ വർധിച്ചുവരുന്ന ഈർപ്പം കാരണം, നിങ്ങളുടെ ചർമ്മസംരക്ഷണ ചട്ടം ലളിതമായ രീതിയിൽ പരിഷ്‌ക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. തൈര്, മഞ്ഞൾ, കടലമാവ് എന്നിവ ഇന്ത്യൻ പരമ്പരാഗത സൗന്ദര്യ സമ്പ്രദായങ്ങളിൽ പതിവായി ഉപയോഗിക്കുന്നവയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 04:09 PM IST
  • മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്
  • അകാല വാർധക്യ ലക്ഷണങ്ങൾക്കും ചർമ്മ നാശത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനുള്ള കഴിവിന് പേരുകേട്ട ശക്തമായ ആന്റിഓക്‌സിഡന്റാണ് കുർക്കുമിൻ
Monsoon Skincare: മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിന് ഈ മൂന്ന് വസ്തുക്കൾ മതി

മൺസൂൺ ചർമ്മസംരക്ഷണം: മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ വർധിച്ചുവരുന്ന ഈർപ്പം കാരണം, നിങ്ങളുടെ ചർമ്മസംരക്ഷണ ചട്ടം ലളിതമായ രീതിയിൽ പരിഷ്‌ക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. തൈര്, മഞ്ഞൾ, കടലമാവ് എന്നിവ ഇന്ത്യൻ പരമ്പരാഗത സൗന്ദര്യ സമ്പ്രദായങ്ങളിൽ പതിവായി ഉപയോഗിക്കുന്നവയാണ്. മൺസൂൺ സമയത്ത് നിങ്ങളുടെ ചർമ്മത്തെ എങ്ങനെ പരിപാലിക്കാം?

1. മഞ്ഞൾ

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. അകാല വാർധക്യ ലക്ഷണങ്ങൾക്കും ചർമ്മ നാശത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനുള്ള കഴിവിന് പേരുകേട്ട ശക്തമായ ആന്റിഓക്‌സിഡന്റാണ് കുർക്കുമിൻ.

ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ: മഞ്ഞളിലെ കുർക്കുമിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ വീക്കം, അലർജികൾ എന്നിവയെ കുറയ്ക്കുന്നു.

ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ: മഞ്ഞളിന് സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നിയന്ത്രിക്കാൻ സഹായിക്കും.

2. ചെറുപയർ മാവ്, കടലമാവ്

എക്സ്ഫോളിയേറ്റർ: കടലമാവിനും ചെറുപയർ മാവിനും അൽപ്പം പരുക്കൻ ഘടനയാണ് ഉള്ളത്. ഇത് ഫലപ്രദമായ എക്സ്ഫോളിയേറ്ററാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും സുഷിരങ്ങൾ അടയ്ക്കാനും മിനുസമാർന്ന ചർമ്മം നിലനിർത്താനും സഹായിക്കുന്നു.

എണ്ണ ആഗിരണം: ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് എണ്ണമയമുള്ളതോ മുഖക്കുരു വരാൻ സാധ്യതയുള്ളതോ ആയ ചർമ്മമുള്ള വ്യക്തികൾക്ക് ഗുണം ചെയ്യും.

ചർമ്മത്തിന് തിളക്കം നൽകുന്നു: ചെറുപയർ മാവ് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന് മിനുസം നൽകാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.

3. തൈര്

മോയ്സ്ചറൈസിംഗ്: തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും സഹായിക്കുന്നു.

എക്സ്ഫോളിയേഷൻ: തൈരിലെ ലാക്റ്റിക് ആസിഡും എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ആരോ​ഗ്യകരമായ ചർമ്മത്തെ നിലനിർത്താനും സഹായിക്കുന്നു.

പ്രോബയോട്ടിക്സ്: തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ മൈക്രോബയോമിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

ഈ പ്രകൃതിദത്ത ചേരുവകൾ ചർമ്മത്തിന് എങ്ങനെ ​ഗുണം ചെയ്യുന്നു?

മഞ്ഞളിന്റെ ആന്റിമൈക്രോബയൽ സ്വഭാവസവിശേഷതകളും ചെറുപയർ മാവിന്റെ എണ്ണ-ആഗിരണം ചെയ്യാനുള്ള കഴിവുകളും ചേർന്ന് മുഖക്കുരു ചികിത്സിക്കാനും പുതിയ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

തൈരിന്റെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമ്മത്തിന് ​ഗുണം ചെയ്യും. ചർമ്മത്തിലെ വീക്കം ഇല്ലാതാക്കും. മഞ്ഞൾ, ചെറുപയർ മാവ്, തൈര് എന്നിവയുടെ മിശ്രിതം ടാൻ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News