World Health Day 2023: ആർത്തവ ആരോ​ഗ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Menstrual Health: ഒരു സ്ത്രീയുടെ സമഗ്രമായ ആരോ​ഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അടിത്തറയെന്ന നിലയിൽ ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 10:13 AM IST
  • ആർത്തവ ചക്രം, സ്ത്രീ ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്
  • അസ്വസ്ഥത, വേദന തുടങ്ങിയ വിഷമകരമായ ലക്ഷണങ്ങളോടൊപ്പമാകും പലർക്കും ആർത്തവം ഉണ്ടാകുന്നത്
  • പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന്, സ്ത്രീകൾ അവരുടെ ആർത്തവ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്
World Health Day 2023: ആർത്തവ ആരോ​ഗ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ആർത്തവത്തെ അശുദ്ധിയെന്ന രീതിയിലാണ് പരമ്പരാ​ഗതമായി കാണുന്നത്. വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം മിഥ്യാധാരണകളും തെറ്റിദ്ധാരണകളും നിലനിർത്തി. ഇത് ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ സാധാരണമാക്കുന്നതിലെ പുരോഗതിയെ തടസ്സപ്പെടുത്തി. ഇത്തരം ചിന്താ​ഗതികൾ ആർത്തവ ആരോ​ഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനെ സങ്കീർണ്ണമാക്കി. ഒരു സ്ത്രീയുടെ സമഗ്രമായ ആരോ​ഗ്യത്തിന്റെയും ക്ഷേമത്തിന്റെയും പശ്ചാത്തലത്തിൽ ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ആർത്തവ ചക്രം, സ്ത്രീ ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. അസ്വസ്ഥത, വേദന തുടങ്ങിയ വിഷമകരമായ ലക്ഷണങ്ങളോടൊപ്പമാകും പലർക്കും ആർത്തവം ഉണ്ടാകുന്നത്. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന്, സ്ത്രീകൾ അവരുടെ ആർത്തവ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ശരിയായ ആർത്തവ ശുചിത്വ രീതികൾ പാലിക്കുന്നതിലൂടെയും നിരന്തരമായ അസ്വസ്ഥതകൾക്ക് വൈദ്യസഹായം തേടുന്നതിലൂടെയും, സ്ത്രീകൾക്ക് അവരുടെ ശരീരം ആരോ​ഗ്യത്തോടെ നിലനിർത്താനും ആർത്തവ ആരോ​ഗ്യത്തെ അവഗണിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാനും കഴിയും. ആർത്തവ ആരോഗ്യത്തോടുള്ള സജീവമായ സമീപനത്തിലൂടെ ആർത്തവവുമായി ബന്ധപ്പെട്ട ശാരീരിക ക്ലേശങ്ങൾ ലഘൂകരിക്കാൻ മാത്രമല്ല, മികച്ച ആരോഗ്യത്തോടും ക്ഷേമത്തോടും കൂടി സംതൃപ്തമായ ജീവിതം നയിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും.

മാനസികാരോഗ്യം

ആർത്തവത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും നാണക്കേടും സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ആർത്തവത്തോടൊപ്പമുള്ള ശാരീരിക അസ്വാസ്ഥ്യവും വേദനയും മാനസികാവസ്ഥ മോശമാക്കുന്നതിന് ഇടയാക്കും. ഇത് ഒരു സ്ത്രീയുടെ ദിനചര്യയെയും ബന്ധങ്ങളെയും ബാധിക്കുന്നു. ഈ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന്, തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പിന്തുണയുടെയും ശാക്തീകരണത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആർത്തവസമയത്ത് മാനസികാരോഗ്യത്തിന് മുൻഗണന നൽകാനും അതുണ്ടാക്കുന്ന വെല്ലുവിളികളെ അതിജീവിക്കാനും സ്ത്രീകൾക്ക് പ്രചോദനം ലഭിക്കും.

ALSO READ: World Health Day 2023: മനസ്സും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താം; അറിയാം ലോക ആരോ​ഗ്യ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

പ്രത്യുൽപാദന ആരോഗ്യം

ആർത്തവ ചക്രം കൈകാര്യം ചെയ്യുന്നതിനപ്പുറമാണ് ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യം. ആർത്തവ ആരോ​ഗ്യം ഒരു സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ നിർണായക വശമാണ്. അവരുടെ ആർത്തവചക്രത്തെക്കുറിച്ച് ഒരു ധാരണ വികസിപ്പിക്കുന്നതിലൂടെയും സാധാരണ പാറ്റേണുകളിൽ നിന്നുള്ള വ്യതിയാനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിലൂടെയും സ്ത്രീകൾക്കുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും. ഈ സജീവമായ സമീപനം ഗർഭാശയ അർബുദം, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിവ പോലുള്ള അവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്നു. ആത്യന്തികമായി ആർത്തവം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള പ്രത്യുൽപാദന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആർത്തവ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിലൂടെ, സ്ത്രീകൾക്ക് അവരുടെ പ്രത്യുത്പാദന ആരോഗ്യവും ഉറപ്പാക്കാൻ സാധിക്കുന്നു.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ

ആർത്തവ ഉൽപന്നങ്ങളുടെ ലഭ്യത, ശരിയായ ശുചിത്വ സൗകര്യങ്ങൾ, ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം എന്നിവ എല്ലാ സ്ത്രീകൾക്കും സാർവത്രികമായി ലഭ്യമാകേണ്ട മൗലികാവകാശങ്ങളാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഈ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതക്കുറവ് സ്ത്രീകളുടെ ക്ഷേമത്തിനും അവരുടെ കഴിവുകളെ തിരിച്ചറിയാനുള്ള അവസരങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ആർത്തവ ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും ശരിയായ ശുചിത്വ സൗകര്യങ്ങൾ ഇല്ലാത്തതും സ്ത്രീകൾക്ക് സ്കൂൾ അല്ലെങ്കിൽ ജോലി ദിനങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇത് സമൂഹത്തിൽ ഉയർന്നുവരാനുള്ള അവരുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, ആർത്തവം എന്ന സ്വാഭാവിക പ്രതിഭാസത്തെ തടസ്സപ്പെടുത്താതെ, ഓരോ സ്ത്രീക്കും അവരുടെ മുഴുവൻ കഴിവുകളും നേടാൻ അവസരമുള്ള ഒരു ലോകത്തിനായി പരിശ്രമിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News