Menopause Symptoms And Health Tips: ആർത്തവവിരാമത്തിലെ ആരോ​ഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും

ആർത്തവവിരാമം ക്രമരഹിതമായ ആർത്തവ ചക്രം, വിയർപ്പ്, ഉറങ്ങാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിൽ വരുന്ന വ്യത്യാസങ്ങൾ, ക്ഷോഭം, ഇടുപ്പ്, നടുവേദന എന്നിവയും മറ്റ് ലക്ഷണങ്ങളും ഉണ്ടാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 09:21 AM IST
  • ഒന്നോ അതിലധികമോ മാസങ്ങൾ പിരീഡുകൾ ഇല്ലാതിരിക്കാം
  • അല്ലെങ്കിൽ പിരീഡ് ആകുന്നതിന് കാലതാമസം നേരിടാം
  • ആർത്തവ രക്തത്തിന്റെ അളവിലും മാറ്റം വരാം
Menopause Symptoms And Health Tips: ആർത്തവവിരാമത്തിലെ ആരോ​ഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും

ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ: ആർത്തവവിരാമം ഓരോ സ്ത്രീയുടെയും ആരോ​ഗ്യാവസ്ഥയിൽ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. നിങ്ങൾക്ക് ഒന്നോ അതിലധികമോ മാസങ്ങൾ പിരീഡുകൾ ഇല്ലാതിരിക്കാം. അല്ലെങ്കിൽ പിരീഡ് ആകുന്നതിന് കാലതാമസം നേരിടാം. ആർത്തവ രക്തത്തിന്റെ അളവിലും മാറ്റം വരാം. രക്തത്തിന്റെ അളവ് കുറഞ്ഞ് വരാം. ആർത്തവവിരാമം ഒരു വർഷമായി ആർത്തവം ആകാതിരിക്കുന്നതാണ്. പല സ്ത്രീകൾക്കും, ആർത്തവവിരാമം ക്രമരഹിതമായ ആർത്തവ ചക്രം, വിയർപ്പ്, ഉറങ്ങാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിൽ വരുന്ന വ്യത്യാസങ്ങൾ, ക്ഷോഭം, ഇടുപ്പ്, നടുവേദന എന്നിവയും മറ്റ് ലക്ഷണങ്ങളും ഉണ്ടാക്കുന്നു.

ആർത്തവവിരാമ സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

1. സമീകൃതാഹാരം കഴിക്കുക
നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്:

പഴങ്ങളും പച്ചക്കറികളും: നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചക്കറിളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് മികച്ച ആരോ​ഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കും.

നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ: ഇലക്കറികൾ, ബീൻസ്, ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഫൈബർ ഉൾപ്പെട്ട ഭക്ഷണങ്ങളും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ സഹായിക്കും. പാലുൽപ്പന്നങ്ങളും ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും പോഷകാഹാരത്തിന്റെ നല്ല ഉറവിടങ്ങളാണ്.

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്:

കൊഴുപ്പുള്ള മാംസങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും: ഫാസ്റ്റ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, മാംസം എന്നിവയിൽ സോഡിയം കൂടുതലുള്ളതിനാൽ നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടുന്നതിന് സാധ്യത കൂടുതലാണ്. ഈ ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ അളവിനെ വർധിപ്പിക്കും. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും. എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം.

മദ്യം: മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യണം. പതിവായുള്ള മദ്യപാനം ആർത്തവവിരാമ ലക്ഷണങ്ങൾ, ഉറക്ക പ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

കഫീൻ: ആർത്തവ വിരാമത്തിന് ശേഷം കഫീൻ ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. പകരം പഴച്ചാറുകളോ ജ്യൂസുകളോ കുടിക്കാവുന്നതാണ്.

2. വ്യായാമം ശീലമാക്കുക
പതിവ് വ്യായാമം നിങ്ങളുടെ എല്ലുകളെ ശക്തമാക്കി നിലനിർത്താനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും നിങ്ങളുടെ ശരീരം മാറുന്നതിനനുസരിച്ച് ശരീരഭാരം വർധിക്കുന്നത് പോലുള്ള ലക്ഷണങ്ങളെ ചെറുക്കാനും കഴിയും.

കാർഡിയോ: എയ്റോബിക് പ്രവർത്തനങ്ങൾ അല്ലെങ്കിൽ കാർഡിയോയിൽ നിങ്ങളുടെ പേശികൾ ബലമുള്ളതാകും. നിങ്ങൾക്ക് ഒരു ദിവസം 10 മിനിറ്റ് വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തൽ, ഓട്ടം, സൈക്ലിംഗ്, അല്ലെങ്കിൽ നൃത്തം എന്നീ വ്യായാമങ്ങൾ ശീലമാക്കാം.

ജിമ്മിൽ വർക്കൗട്ട് ചെയ്യുക: ഡംബെൽസ് ഉയർത്തുകയോ വെയ്റ്റ് മെഷീനുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ പേശികളെയും എല്ലിനെയും ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

യോഗ: ശരീരത്തിന് വിശ്രമം നൽകാൻ യോ​ഗ നല്ലതാണ്. യോ​ഗയിൽ ധ്യാനം, അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും.

3. മാനസികാരോഗ്യം
ആർത്തവവിരാമത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ചലനമില്ലായ്മ, ക്ഷീണം, സമ്മർദ്ദം അല്ലെങ്കിൽ വിഷാദം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാകാം. ഒരാളുടെ ജീവിതശൈലി മാറ്റുന്നതിലൂടെ മിക്ക ലക്ഷണങ്ങളും നിയന്ത്രിക്കാനാകും. വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വെള്ളം ധാരാളമായി കുടിക്കുക എന്നീ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ ഈ ലക്ഷണങ്ങൾ കുറയ്ക്കാൻ സാധിക്കും.

4. ഒരു ആരോഗ്യവിദഗ്ധൻറെ നിർദേശങ്ങൾ പാലിക്കുക
ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് വരാൻ സാധ്യതയുള്ള ഓസ്റ്റിയോപൊറോസിസ്, ഹൃദ്രോഗം തുടങ്ങിയ കോ-മോർബിഡ് ഡിസോർഡേഴ്സ് നല്ല ആരോഗ്യം നിലനിർത്തുന്നതിലൂടെ തടയാനാകും. കൂടാതെ, നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സ്ഥിരമായി നിലനിർത്താനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്ന ആർത്തവവിരാമം നേരിടുന്ന ഹോർമോൺ തെറാപ്പി പോലുള്ള ആർത്തവവിരാമ ലക്ഷണങ്ങൾക്കായി വിവിധ ചികിത്സകളുണ്ട്. നിങ്ങളെ ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, എല്ലായ്പ്പോഴും ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News