LDL Cholesterol: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

Cholesterol Lowering Foods: പുകവലി, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ തുടങ്ങിയവയൊക്കെ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കാൻ കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 11:46 AM IST
  • ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിതകൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്
  • അതിനാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്
LDL Cholesterol: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദയാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും. പുകവലി, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ തുടങ്ങിയവയൊക്കെ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കാൻ കാരണമാകും. കൊളസ്ട്രോൾ കുറയ്ക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്.

റെഡ് മീറ്റ്: ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിതകൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ: എണ്ണയിൽ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കും. സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

സംസ്കരിച്ച ഭക്ഷണങ്ങൾ: സംസ്കരിച്ച ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കാൻ ഇടയാക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.

ALSO READ: പുതു വർഷത്തിൽ ആരോ​ഗ്യകരമായ ഈ പുതിയ ശീലങ്ങൾ ആരംഭിക്കാം

ബട്ടർ, ചീസ്: ബട്ടർ, ചീസ് തുടങ്ങിയവ കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ബട്ടർ, ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കേക്കുകളും ബിസ്ക്കറ്റുകളും: കേക്ക്, കുക്കീസ്, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണങ്ങളിൽ ഉപ്പ്, കലോറി, കൊഴുപ്പ്, ആഡഡ് ഷു​ഗർ എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയെല്ലാം കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും.

പഞ്ചസാര : പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും കൊളസ്ട്രോൾ വർധിപ്പിക്കും. അതിനാൽ, പഞ്ചസാര ധാരാളമായി അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News