Health Updates| കുഞ്ഞുങ്ങളിലെ വയറിളക്കം: നിസ്സാരമല്ല, ശ്രദ്ധിക്കണം ഇത്രയും കാര്യങ്ങൾ

കുട്ടിയുടെ ദൈനം ദിന രീതികളിലോ ഭക്ഷണത്തിലോ മാറ്റം വന്നാൽ പോലും ശ്രദ്ധിക്കണം

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 06:06 PM IST
  • വയറിളക്കമെന്ന് തോന്നിയാൽ ഡയപ്പറുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുകയും. ശുചിത്വം ഉറപ്പാക്കുകയും വേണം
  • ജലാംശം കുഞ്ഞിൻറെ ശരീരത്തിൽ നിന്നും താഴാൻ പാടില്ല
  • ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറിനെ കാണാം
Health Updates| കുഞ്ഞുങ്ങളിലെ വയറിളക്കം: നിസ്സാരമല്ല, ശ്രദ്ധിക്കണം ഇത്രയും കാര്യങ്ങൾ

മുതിർന്നവരിലെ പോലെ തന്നെ കുഞ്ഞുങ്ങളിലും വയറിളക്കം വലിയൊരു പ്രശ്നമാണ്. പല രോഗങ്ങളുടെയൊക്കെ തുടക്കവും വയറിളക്കമാണെന്നതാണ് സത്യം. വളരെ പെട്ടെന്ന് തളർച്ചയിലേക്ക് കുഞ്ഞിനെ ഇത് നയിക്കും.

സാധാരണ കൊച്ചു കുഞ്ഞിന്റെ മലം മഞ്ഞ, പച്ച അല്ലെങ്കിൽ തവിട്ട് നിറമായിരിക്കും. ഇത് കുറുകിയതോ, മൃദുവായതോ കട്ടിയുള്ള പേസ്റ്റ് പോലെയൊക്കെയും കാണാം. കുഞ്ഞിന്റെ ഭക്ഷണത്തെയും പ്രായത്തെയും ആശ്രയിച്ചാണിത്.

നിങ്ങളുടെ കുഞ്ഞ് മുലപ്പാൽ കുടിക്കുകയാണെങ്കിൽ

നിങ്ങളുടെ കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയാണെങ്കിൽ, അവരുടെ മലം മഞ്ഞനിറമുള്ളതും നീർവാർച്ചയുള്ളതും മൃദുവായതുമായി കാണപ്പെടും.കൂടാതെ അയഞ്ഞതും ആയിരിക്കും ചിലപ്പോ ഇത് സാധാരണ മലമൂത്രവിസർജ്ജനമാണോ എന്ന് തിരിച്ചറിയാൻ തന്നെ പ്രയാസമാകും.

കുഞ്ഞ് കുപ്പി പാൽ കുടിക്കുന്നുണ്ടെങ്കിൽ

കുഞ്ഞിന് കുപ്പി പാൽ  നൽകുകയാണെങ്കിൽ, അവരുടെ മലം കൂടുതൽ ദൃഢമായി കാണപ്പെടും, തവിട്ട് നിറത്തിലായിരിക്കും ഇത്.  കുഞ്ഞിന് വയറിളക്കം ഉണ്ടോ ഇല്ലയോ എന്ന് എളുത്തിൽ മനസ്സിലാക്കാനും സാധിക്കും. കുഞ്ഞ് മുലപ്പാൽ കുടിക്കുകയും കൂടെ കുപ്പിപ്പാലും കുടിക്കുന്നുണ്ടെങ്കിൽ കുഞ്ഞിന്റെ മലമൂത്രവിസർജ്ജനം രണ്ട് തരത്തിലായിരിക്കും. 

എങ്ങിനെ തിരിച്ചറിയാം

രണ്ടോ മൂന്നോ തവണ ഒഴിച്ചിലോ,കുട്ടി ഭക്ഷണം കഴിക്കാതിരിക്കുകയോ ആണ് വയറിളക്കത്തിൻറെ പ്രധാന ലക്ഷണങ്ങൾ. ഇവ ഇടവിട്ട് ഉണ്ടായേക്കാം.

എന്തൊക്കെയാണ് കാരണങ്ങൾ

1. കുട്ടികളിലെ ആൻറി ബയോട്ടിക്കിൻറെ ഉപയോഗം ചിലപ്പോ വയറിളക്കത്തിന് കാരണമാവാറുണ്ട്

2. ദഹനത്തിലോ ഭക്ഷണ രീതിയിലോ എന്ത് മാറ്റം ഉണ്ടായാലും അത് കുഞ്ഞിന് വയറിളക്കത്തിലേക്ക് നയിക്കും.

3. കുട്ടികളിൽ പല്ല് മുളച്ച് തുടങ്ങിയാൽ പിന്നെ കാണുന്നതൊക്കെയും എടുത്ത് വായിലിടുന്ന സ്വഭാവം ഇതോടെ കുട്ടികളിൽ ഉണ്ടാവും. വയറിന് ഇൻഫെക്ഷൻ ഉണ്ടായേക്കും. 

ശ്രദ്ധിക്കാം

വയറിളക്കമെന്ന് തോന്നിയാൽ ഡയപ്പറുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുകയും. ശുചിത്വം ഉറപ്പാക്കുകയും വേണം. ജലാംശം കുഞ്ഞിൻറെ ശരീരത്തിൽ നിന്നും താഴാൻ പാടില്ല. അതിനൊപ്പം തന്നെ പാല് കുടിക്കാൻ കുട്ടി വിസമ്മതിക്കുക, ഉറക്കമില്ലായ്മ, കുഞ്ഞ് അസ്വസ്ഥമാവുക, വായും,ത്വക്കും വരളുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറിനെ കാണാം.

(കടപ്പാട്: ഡോ.യു.സുധീർ കൺസൾട്ടൻറ് നിയോനാറ്റോളജിസ്റ്റ്, മദർഹുഡ് ഹോസ്പിറ്റൽസ്, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ)
Credits: Health Site.com

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News