Korean Beauty Tips: കഞ്ഞിവെള്ളം കൊണ്ടൊരു കൊറിയൻ ഫേഷ്യലായാലോ? അതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കണം

കഞ്ഞിവെള്ളത്തിനൊപ്പം രണ്ട് ചേരുവകൾ കൂടി വേണം മിശ്രിതം തയാറാക്കാൻ. കറ്റാര്‍ വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 05:59 PM IST
  • സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ ഏറെ ​ഗുണകരമായതാണ് കറ്റാർവാഴയും വൈറ്റമിൻ ഇയും.
  • പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം കറ്റാർ വാഴ ഉപയോഗിക്കും.
  • വൈറ്റമിൻ ഇ ഹൈപ്പർപി​ഗ്മെന്റേഷനെ നിയന്ത്രിക്കും.
  • മുഖത്തെ ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ഇത് ചർമ്മത്തെ രക്ഷിക്കും.
Korean Beauty Tips: കഞ്ഞിവെള്ളം കൊണ്ടൊരു കൊറിയൻ ഫേഷ്യലായാലോ? അതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കണം

സൗന്ദര്യ സംരക്ഷണം നമ്മൾ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കാര്യമാണ്. എന്ത് തിരക്കായാലും സൗന്ദര്യ സംരക്ഷണത്തിന് സമയം കണ്ടെത്തുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യാത്ത കാര്യങ്ങളില്ല. തിളങ്ങുന്ന ചർമ്മം, മുഖം ഇവയൊക്കെ വേണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരുണ്ടാകും. 

തിളക്കമുള്ള മുഖത്തിനായി ഒരു കൊറിയൻ ഫേഷ്യൽ ആയാലോ? പൊതുവേ നല്ല ഭം​ഗിയുള്ള ചർമ്മമുള്ളവരാണ് കൊറിയക്കാർ. അവർ പിന്തുടരുന്ന ചില വിദ്യകൾ തമുക്കും ഒന്ന് പരീക്ഷിച്ചാലോ? തിളങ്ങുന്ന ചര്‍മത്തിന് വേണ്ടിയുള്ള ഒരു പ്രത്യേക മിശ്രിതം ഉണ്ടാക്കാം. കഞ്ഞിവെള്ളത്തിലാണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. കഞ്ഞിവെള്ളം വെറുതേ മുഖത്ത് തേയ്ക്കുന്നത് തന്നെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്.

Also Read: Lung Cancer: ശ്വാസകോശ അർബുദം: കൃത്യസമയത്ത് കണ്ടെത്തി പ്രതിരോധിക്കാം; പരിശോധനയും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

 

കഞ്ഞിവെള്ളത്തിനൊപ്പം രണ്ട് ചേരുവകൾ കൂടി വേണം മിശ്രിതം തയാറാക്കാൻ. കറ്റാര്‍ വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്. പുളിപ്പിച്ച കഞ്ഞിവെള്ളമാണ് ഇതിന് കൂടുതൽ നല്ലത്. വീട്ടിൽ ചോറുണ്ടാക്കുമ്പോൾ കിട്ടുന്ന അതേ കഞ്ഞിവെള്ളം തന്നെ പുളിപ്പിച്ചതാണ് കൂടുതല്‍ നല്ലത്. നല്ല ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. മുഖം തിളങ്ങാനും ചുളിവുകള്‍ നീക്കാനുമെല്ലാം ഇതേറെ നല്ലതാണ്.

സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ ഏറെ ​ഗുണകരമായതാണ് കറ്റാർവാഴയും വൈറ്റമിൻ ഇയും. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം കറ്റാർ വാഴ ഉപയോഗിക്കും. വൈറ്റമിൻ ഇ ഹൈപ്പർപി​ഗ്മെന്റേഷനെ നിയന്ത്രിക്കും. മുഖത്തെ ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ഇത് ചർമ്മത്തെ രക്ഷിക്കും. അത് കൊണ്ട് തന്നെ വൈറ്റമിൻ ഇ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. 

Also Read: വെള്ളം കുടിക്കണം, പക്ഷേ വാട്ടർ പോയിസണിം​ഗ് വരാതെ നോക്കണേ..എന്താണ് വാട്ടർ പോയിസണിം​ഗ്?

 

മിശ്രിതം തയാറാക്കുന്ന വിധം:

പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ കറ്റാർ വാഴ ജെല്‍ ചേര്‍ത്തിളക്കുക. തുടർന്ന് വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് അതിലെ ഓയിൽ മിശ്രിതത്തിൽ ചേർക്കുക. ഇത് ക്രീം പരുവത്തിലാകുന്നതു വരെ ഇളക്കണം. ഫ്രിഡ്ജില്‍ വച്ചോ അല്ലാതെയോ ഇത് ഉപയോഗിക്കാം. 

മിശ്രിതം മുഖത്തുപുരട്ടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..

മുഖം നല്ലതു പോലെ കഴുകിയതിന് ശേഷം മാത്രമെ മിശ്രിതം മുഖത്തു പുരട്ടാൻ പാടുള്ളൂ. ഇതിന് ശേഷം ഈ ക്രീം വച്ച് മുഖം മസാജ് ചെയ്യുക. അല്‍പനേരം മസാജ് ചെയ്ത് കഴിഞ്ഞ് മുഖം കഴുകാം. കാര പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുഖം ആദ്യം ആവി പിടിയ്ക്കുക. പിന്നീട് ഐസ് മസാജ് ചെയ്ത ശേഷം ഈ മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News