തെക്കൻ ചൈനയാണ് ജന്മ ദേശമെങ്കിലും ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൽ ഒന്നാണ് ഇന്ന് കിവിപ്പഴം . ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്ന് കൂടിയുമാണ് 'കിവി'. വിറ്റാമിൻ സി കിവിയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കിവി അമിതമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും എന്നാണ് കണ്ടെത്തൽ.
കിവി അമിതമായി കഴിച്ചാൽ
വീക്കം
കിവി കൂടുതൽ കഴിക്കുന്നത് മൂലം ശരീരത്തിൽ വീക്കം ഉണ്ടായേക്കാം. ചിലരുടെ ശരീരത്തിന് കിവി അലർജിയാവാറുണ്ട്. ശരീരത്തിലെ ആന്റിബോഡികൾ കിവിയുമായി യോജിക്കാതെ വരുമ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാവുന്നത്. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ കിവി കഴിക്കുന്നത് നിർത്തി ഡോക്ടറെ സമീപിക്കുക.
അലർജി,പാൻക്രിയാസിൽ വീക്കം
കിവി അമിതമായി കഴിക്കുന്നത് ചിലരിൽ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി ഉണ്ടാക്കാം. ഇതൊരു ഗുരുതരമായ പ്രശ്നമാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുള്ളവർക്ക് എന്തെങ്കിലും കഴിക്കാൻ പോലും വളരെ അധികം പ്രശ്നം ഉണ്ടായേക്കും.കിവി കഴിക്കുന്നത് കൂടിയാൽ അക്യൂട്ട് പാൻക്രിയാറ്റിസിന് കാരണമാകും. ഇതുവഴി പാൻക്രിയാസിൽ വീക്കം ഉണ്ടാകാം. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു. ചിലരിൽ പ്രശ്നം ഗുരുതരമാകാനും സാധ്യതയുണ്ട്.
ഗർഭാവസ്ഥയിലും പ്രശ്നം
ഫോളിക് ആസിഡ് കിവിയിൽ ധാരാളമായി കാണപ്പെടുന്നു, ഗർഭകാലത്ത് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും. ഇത് അമിതമായി കഴിക്കുന്നത് കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുന്നു. അമിതമായ ഉപയോഗം ഗർഭസ്ഥ ശിശുവിന് ആസ്ത്മ, ഓട്ടിസം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും. ഗർഭാവസ്ഥയിൽ പരിമിതമായ അളവിൽ മാത്രമെ കിവി കഴിക്കാവു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...