പ്ലാസ്റ്റിക് ചോപ്പറിൽ വെച്ചാണോ പച്ചക്കറികൾ മുറിക്കുന്നത്? നല്ല പണി കിട്ടും

Disadvantages of Pastic Chopper:  ആകര്‍ഷകരമായ ചോപ്പിംഗ് ബോര്‍ഡുകള്‍ ലഭ്യവുമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 12:37 AM IST
  • എന്നാൽ നമ്മളിൽ പലരും പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് അതിൽ ചൂസ് ചെയ്യുന്നത്.
  • ഇപ്പോള്‍ പല രീതിയിലെ ആകര്‍ഷകരമായ ചോപ്പിംഗ് ബോര്‍ഡുകള്‍ ലഭ്യവുമാണ്.
പ്ലാസ്റ്റിക് ചോപ്പറിൽ വെച്ചാണോ പച്ചക്കറികൾ മുറിക്കുന്നത്? നല്ല പണി കിട്ടും

അടുക്കളയില്‍ നാം പച്ചക്കറികളും മറ്റും അരിയാനായി  ചോപ്പിംഗ് ബോര്‍ഡുകളാണ് ഉപയോഗിയ്ക്കുന്നത്. ഇവ തടി കൊണ്ടുള്ളവയും പ്ലാസ്റ്റിക് കൊണ്ടുള്ളവയും അടുക്കളയിൽ ലഭ്യമാണ്. എന്നാൽ നമ്മളിൽ പലരും പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് അതിൽ ചൂസ് ചെയ്യുന്നത്. ഇതിന് കാരണവുമുണ്ട്. ഉപയോഗിയ്ക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നത് തന്നെ പ്രധാന കാരണം. പല നിരത്തിലും ആകൃതിയിലും വരുന്നതിനാൽ ഇവ കാണാനും നല്ലതാണ്.

ഇപ്പോള്‍ പല രീതിയിലെ ആകര്‍ഷകരമായ ചോപ്പിംഗ് ബോര്‍ഡുകള്‍ ലഭ്യവുമാണ്. പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നവയാണ്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങള്‍ ഗുരുതരമാണ്. ഇതെക്കുറിച്ച് അമേരിക്കയിലെ ഡക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പല തരത്തിലുള്ള 

ALSO READ: ഗ്രീൻ ടീ അധികം കുടിച്ചാൽ വണ്ണം വേഗത്തിൽ കുറയുമോ? അതോ?

​ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. മൈക്രോപ്ലാസ്റ്റിക്കാണ് നാം വാങ്ങുന്ന ചോപ്പിംഗ് ബോര്‍ഡിലുള്ളത്‌. പോളി എഥിലീന്‍, പോളി പ്രൊപ്പലീന്‍ എന്നിവയുപയോഗിച്ചാണ് ഇവ ഉണ്ടാക്കി എടുക്കുന്നത്. നാം കത്തി കൊണ്ട് ഇതിന് പുറമേ പച്ചക്കറി നുറുക്കുമ്പോള്‍ അതിൽ വെട്ടലുകളുണ്ടാകുന്നു. ഇവ നമുക്ക് കാണാന്‍ സാധിയ്ക്കില്ല. ഇവ നമ്മൾ അരിയുന്ന പച്ചക്കറികളിലും മറ്റും ചേരുന്നു.

എന്നാൽ ഇവയിൽ നിറവ്യത്യാസമോ കളറോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷെ ഈ പ്ലാസ്റ്റിക്കുകള്‍ നമ്മുടെ ശരീരത്തില്‍ എത്തി പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് രക്തത്തില്‍ എത്തി ശരീരത്തില്‍ മൊത്തമായി പടർന്നു പിടിക്കുന്നു.രക്തക്കുഴലില്‍ ഇവ വന്നടിഞ്ഞ് പല ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

കൂടാതെ ഇവ ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനുണ്ടാക്കുന്നു. മാത്രമല്ല, പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും ഇവയുടെ കാരണമായി മാറുന്നു. അലര്‍ജി, വിട്ടുമാറാത്ത ജലദോഷം എന്നിവയെല്ലാം തന്നെ ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഉൾപ്പെടുന്നു.  ഇത് അമിതവണ്ണമുണ്ടാക്കും, പ്രമേഹത്തിന് വഴിയൊരുക്കും, ഇന്‍സുലിന്‍ റെസിസ്റ്റിന്‍സുണ്ടാക്കും. 

വൃക്കകകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന, പുരുഷന്മാരില്‍ ഇത് സെമിനല്‍ വെസിക്കിള്‍സില്‍ വന്നടിഞ്ഞ് ബീജോല്‍പാദനത്തിന് കാരണമാകുന്നു. കണ്ണിന്റെ രക്തക്കുഴലുകളില്‍ വന്നടിഞ്ഞ് മാക്യുലാര്‍ ഡീജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഹൃദയത്തിനും ഇത് പ്രശ്‌നമുണ്ടാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News