ഫ്രൂട്ട് ജ്യൂസ് വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമാണ്. പഴച്ചാറുകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിൽ തണുപ്പ് നിലനിർത്താൻ ഇവ മികച്ചതാണ്. കഠിനമായ ചൂടിൽ ജലാംശം നിലനിർത്താൻ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രകൃതിദത്ത പദാർഥങ്ങളുടെ മികച്ച ഉറവിടമാണ് പഴച്ചാറുകൾ.
ദഹനം, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് പഴങ്ങൾ. പഴച്ചാറുകൾ ശരീരത്തെ തണുപ്പോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് കഴിക്കാവുന്ന ഏഴ് ജ്യൂസുകൾ പരിചയപ്പെടാം.
തണ്ണിമത്തൻ ജ്യൂസ്: നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ ജ്യൂസ് മികച്ചതാണ്. പ്രകൃതിദത്ത ഇലക്‌ട്രോലൈറ്റുകളും നാരുകളും കൊണ്ട് നിറഞ്ഞ, വേനൽച്ചൂടിനെ ചെറുക്കാൻ സഹായിക്കുന്ന ഉന്മേഷദായകമായ പാനീയമാണിത്.
ഓറഞ്ച് ജ്യൂസ്: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഓറഞ്ച് ജ്യൂസ് വളരെ നിർണായകമാണ്. സിട്രസ്, വൈറ്റമിൻ സി എന്നവ നിറഞ്ഞ വേനൽച്ചൂടിൽ നിങ്ങളെ ഊർജ്ജസ്വലരാക്കി നിർത്തുന്ന ഒരു പാനീയമാണിത്.
പൈനാപ്പിൾ ജ്യൂസ്: ബ്രോമെലെയ്‌നും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പൈനാപ്പിൾ ജ്യൂസ് ദഹനത്തെ സഹായിക്കുന്നു. ദഹനം മികച്ചതാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് മികച്ചതാണ്.
മാമ്പഴ ജ്യൂസ്: രുചികരവും പോഷക സമ്പുഷ്ടവുമായ പാനീയമാണ് മാമ്പഴ ജ്യൂസ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണിത്. ഇത് നിങ്ങളുടെ ദാഹം ശമിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
തേങ്ങാവെള്ളം: പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ, ശരീരത്തിന് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകൾ നൽകാൻ ഇത് സഹായിക്കുന്നു. വേനൽക്കാലത്തെ വിവിധ രോഗാവസ്ഥകളെ മറികടക്കാൻ തേങ്ങാവെള്ളം മികച്ചതാണ്.
ബെറി ജ്യൂസ്: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിങ്ങനെ ഏത് ബെറിപ്പഴമാണെങ്കിലും ഹീറ്റ്-ഇൻഡ്യൂസ്ഡ് ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു.
കൊക്കം ജ്യൂസ്: ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പഴമാണിത്. വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ സമൃദ്ധമായ സ്രോതസ്സായ ഇത് ദഹന ആരോഗ്യത്തിനും ശരീരത്തിനെ തണുപ്പിക്കുന്നതിനും ഉത്തമമാണ്.
പഴച്ചാറുകൾ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും, എന്നാൽ സമീകൃതാഹാരം കഴിക്കുന്നതും ഓരോ പാനീയത്തിലെയും പഞ്ചസാരയുടെ അളവിനെക്കുറിച്ച് ബോധവാനായിരിക്കുന്നതും പ്രധാനമാണ്. അമിതമായ പഞ്ചസാര ഉപഭോഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈ പാനീയങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്, കാരണം ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...