60 ശതമാനം ആളുകൾ ദിവസവും കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണെന്ന് സർവേകൾ വ്യക്തമാക്കുന്നു. കാപ്പിയുടെ ജനപ്രീതിക്ക് പിന്നിലെ രഹസ്യം കഫീൻ എന്ന ഉത്തേജകമാണ്. ഇത് തലച്ചോറിലേക്ക് നേരിട്ട് പ്രവർത്തിക്കുന്നു. ഇത് ക്ഷീണം കുറച്ച് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു.
കോഫി കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി വീക്കത്തെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. അമിതമായ ഫ്രീ റാഡിക്കലുകൾ അകാല വാർധക്യം, കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ദഹനവ്യവസ്ഥ മികച്ചതാക്കുന്നതിനും കാപ്പി സഹായിക്കുന്നു.
ALSO READ: വിറ്റാമിൻ ബി6 ശരീരത്തിന് പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും
കരൾ ശരീരത്തിലെ നിർണായകമായ പ്രവർത്തനങ്ങൾ ചെയ്യുന്ന അവയവമാണ്. ഇത് ഭക്ഷണത്തിൽ നിന്ന് പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്സ്, കൊഴുപ്പുകൾ എന്നിവ ഊർജ്ജമാക്കി മാറ്റുന്നു. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോട്ടീനുകളും രാസവസ്തുക്കളും ഉത്പാദിപ്പിക്കുന്നു. കൂടാതെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും കരളിന്റെ പ്രവർത്തനം നിർണായകമാണ്. അതിനാൽ തന്നെ, കരളിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്.
ക്ലോറോജെനിക് ആസിഡ് (സിജിഎ) പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്, ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. സ്ഥിരമായി കാപ്പി കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. കാപ്പി കരളിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വിട്ടുമാറാത്ത കരൾ രോഗം, കരളിലെ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.