Optical Illusion: ഈ ചിത്രത്തിൽ എത്ര മുഖങ്ങളുണ്ട്? ഈ ഐക്യു ടെസ്റ്റിൽ നിങ്ങൾക്ക് വിജയിക്കാനാകുമോയെന്ന് നോക്കൂ...

Optical Illusion: വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ 13 മുഖങ്ങളാണ് മറ‍ഞ്ഞിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 12:06 PM IST
  • ബെവ് ഡൂലിറ്റിൽ ആണ് ഈ ചിത്രം നിർമിച്ചത്. "ദി ഫോറസ്റ്റ് ഹാസ് ഐസ്" എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്
  • വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ എത്ര മുഖങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നതാണ് പസിൽ
  • എത്ര മുഖങ്ങൾ കണ്ടെത്തുന്നുവെന്നത് ഒരാളുടെ ഐക്യു ലെവൽ വ്യക്തമാക്കുന്നു
Optical Illusion: ഈ ചിത്രത്തിൽ എത്ര മുഖങ്ങളുണ്ട്? ഈ ഐക്യു ടെസ്റ്റിൽ നിങ്ങൾക്ക് വിജയിക്കാനാകുമോയെന്ന് നോക്കൂ...

ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒരു വസ്തുവിന്റെയോ ചിത്രത്തിന്റെയോ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള ചിത്രീകരണമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. വ്യത്യസ്ത വീക്ഷണങ്ങളിൽ നോക്കിയാൽ വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഇത്തരം ചിത്രങ്ങൾക്ക് കാണാനാകുക. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്. ഈ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എങ്ങനെ വീക്ഷിക്കുന്നുവെന്നതിൽ നിന്ന് ഒരാളുടെ വ്യക്തിത്വത്തെയേയും ബുദ്ധിവികാസത്തെയും കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. ഒരു സാധാരണ മനുഷ്യ മസ്തിഷ്കത്തിന് ഓരോ കോണിൽ നിന്നും വ്യത്യസ്തമായ ധാരണ രൂപപ്പെടുത്തുന്ന കാര്യങ്ങളെയോ ചിത്രങ്ങളെയോ വ്യത്യസ്തമായി കാണാനോ കഴിയും. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ 13 മുഖങ്ങളാണ് മറ‍ഞ്ഞിരിക്കുന്നത്. ഈ ചിത്രം വീക്ഷിച്ച് എത്ര മുഖങ്ങൾ കണ്ടെത്താൻ സാധിക്കുന്നുവെന്നത് ഐക്യു ലെവലിനെ മനസ്സിലാക്കാനും സാധിക്കും.

ബെവ് ഡൂലിറ്റിൽ ആണ് ഈ ചിത്രം നിർമിച്ചത്. "ദി ഫോറസ്റ്റ് ഹാസ് ഐസ്" എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ എത്ര മുഖങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നതാണ് പസിൽ. എത്ര മുഖങ്ങൾ കണ്ടെത്തുന്നുവെന്നത് ഒരാളുടെ ഐക്യു ലെവൽ വ്യക്തമാക്കുന്നു. കൂടുതൽ പേരുടെ മുഖങ്ങൾ കണ്ടെത്തുന്നത് കൂടുതൽ മികച്ച ഐക്യു ലെവൽ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 10 മുഖങ്ങൾക്ക് മുകളിൽ കണ്ടെത്താൻ കഴിഞ്ഞാൽ, നിങ്ങളുടെ മസ്തിഷ്കം "മികച്ച അവസ്ഥയിലാണ്". ഏഴ് മുഖങ്ങൾ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, നിങ്ങളുടെ മസ്തിഷ്കം "നല്ല അവസ്ഥയിലാണ്". നാലോ അഞ്ചോ മുഖങ്ങൾ മാത്രമേ കണ്ടെത്താൻ കഴിയൂ എങ്കിൽ അതിനർത്ഥം നിങ്ങളുടെ മനസ്സിന് "സഹായം ആവശ്യമാണ്" എന്നാണ്.

ഈ ചിത്രത്തിൽ 13 മുഖങ്ങൾ എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. പർവതപ്രദേശം പോലുള്ള വനത്തിലൂടെ കുതിരകളുമായി വരുന്നവരെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിൽ 13 മുഖങ്ങളാണ് ഉള്ളത്. മധ്യഭാഗത്ത് നാല് മുഖങ്ങളുണ്ട്. അവ വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. കാഴ്‌ചക്കാർ ഈ ചിത്രങ്ങൾ ആദ്യം ഈ മുഖങ്ങൾ കാണുന്നതിന്റെ കാരണം അവ മധ്യഭാ​ഗത്തായതായിരിക്കാം. കൂടാതെ ഈ ചിത്രങ്ങളുടെ വലുപ്പവും കാരണമായിരിക്കാം. നമ്മൾ ഒരു ചിത്രം കാണുമ്പോഴെല്ലാം, നമ്മുടെ കണ്ണുകൾ ആദ്യം മധ്യഭാ​ഗത്തുള്ളതും വലുപ്പത്തിലുള്ളതുമായ വസ്തുക്കളെയായിരിക്കും ആദ്യം കാണുക.

വലത് കോണിൽ വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് മുഖങ്ങളുണ്ട്. അത് നമ്മുടെ കാഴ്ചയ്ക്ക് അടുത്താണ്. മുഖം വലുതാണെങ്കിലും ചിത്രത്തിലെ സ്ഥാനം കാരണം നമ്മുടെ കാഴ്ചയ്ക്ക് അതിന്റെ സാന്നിധ്യം നഷ്ടപ്പെടുന്നു. മറ്റൊരു ചിത്രം വളരെ ഇടുങ്ങിയതാണ്.

മരങ്ങൾക്കിടയിൽ ലയിച്ചിരിക്കുന്ന ചിത്രത്തിന്റെ മുകൾ ഭാഗത്ത് നാല് മുഖങ്ങളുണ്ട്. നിബിഡ വനത്തിലുള്ള ഈ മുഖങ്ങൾ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ മുഖത്തിന്റെ കണ്ണുകളും മൂക്കും ചുണ്ടുകളും ദൃശ്യമാകൂ.

അവസാനത്തെ മൂന്ന് ചിത്രങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. ഈ മൂന്ന് മുഖങ്ങളും മറ്റ് മുഖങ്ങളിലും വശങ്ങളിലും ഉൾച്ചേർന്നിരിക്കുന്നതിനാൽ അത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണ നമുക്ക് നൽകുന്നു. നിറം, പ്രകാശം, പാറ്റേണുകൾ എന്നിവയുടെ പ്രത്യേക സംയോജനങ്ങൾ നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കി അവിടെ ഇല്ലാത്ത എന്തെങ്കിലും വസ്തു ഉള്ളതായി തോന്നിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News