Beetroot ന് ഔഷധ ഗുണങ്ങളേറെ; കാൻസറിനെ പോലും പ്രതിരോധിക്കാൻ ഈ പച്ചക്കറിയ്ക്ക് കഴിയും

ചീരയിനത്തിൽപെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ വലിയ അളവിൽ തന്നെ ന്യൂട്രിയന്റ്സ് ഉണ്ട്.  ഇത് പച്ചയ്ക്ക് കഴിച്ചാലും കുക്ക് ചെയ്ത കഴിച്ചാലും ഏറെ ഗുണങ്ങളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 05:00 PM IST
  • ചീരയിനത്തിൽപെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ വലിയ അളവിൽ തന്നെ ന്യൂട്രിയന്റ്സ് ഉണ്ട്.
  • ഇത് പച്ചയ്ക്ക് കഴിച്ചാലും കുക്ക് ചെയ്ത കഴിച്ചാലും ഏറെ ഗുണങ്ങളുണ്ട്.
  • Brain ന്റെ ആരോഗ്യം സംരക്ഷിക്കും
  • കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും
Beetroot ന് ഔഷധ ഗുണങ്ങളേറെ; കാൻസറിനെ പോലും പ്രതിരോധിക്കാൻ ഈ പച്ചക്കറിയ്ക്ക് കഴിയും

നല്ല പർപ്പിൾ നിറത്തിലുള്ള ബീറ്റ്‌റൂട്ടിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. ചീരയിനത്തിൽപെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ വലിയ അളവിൽ തന്നെ ന്യൂട്രിയന്റ്സ് (Nutrients)ഉണ്ട്. അതിനാൽ തന്നെ ഇത് പച്ചയ്ക്ക് കഴിച്ചാലും കുക്ക് ചെയ്ത കഴിച്ചാലും ഏറെ ഗുണങ്ങളുണ്ട്. ചില കോംപൗണ്ട്സുകളും മിനറൽസുകളും (Minerals) അടങ്ങിയിക്കുന്നത് കൊണ്ട് ബീറ്റ്റൂട്ടിന് നല്ല തോതിൽ തന്നെ ഔഷധ ഗുണം ഉണ്ട്. അത് കൊണ്ട് ബീറ്റ്റൂട്ട് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

ബീറ്റ്‌റൂട്ടിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെ?  

ALSO READ: Dark Circles എങ്ങനെ ഒഴിവാക്കാം? അറിയാം ചില പൊടികൈകൾ

ശരീരത്തിൽ വീക്കമുണ്ടാകുന്നത് തടയും

 ബീറ്റ്‌റൂട്ടിൽ ബെറ്റലൈൻസ് എന്ന് അറിയപ്പെടുന്ന ഫൈറ്റൊന്യുട്രിയന്റ്സിന്റെ അളവും ആന്റിഓക്സിഡന്റ്സിന്റെ (Antioxidants)അളവും വൻതോതിലുണ്ട്. ഇവ നമ്മുടെ ശരീരത്തെ വീക്കം നീര് എന്നിവയിൽ നിന്ന് തടയുന്നു മാത്രമല്ല ഓസ്റ്റിയോ ആർത്രൈറ്റിസ് (Arthritis) മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കാനും സഹായിക്കും.

ദഹനം സുഗമമാക്കും

ബീറ്റ്‌റൂട്ടിൽ ഡയറ്ററി ഫൈബറിന്റെ (Fiber) അളവ് വളരെ കൂടുതലാണ്, മാത്രമല്ല ഗ്ലുറ്റാമിൻ, അമിനോ ആസിഡ്സ് തുടങ്ങിയവയുടെ  സാന്നിധ്യം മലബന്ധം (Constipation)പോലുള്ള ഡൈജസ്റ്റീവ് സിസ്റ്റം സംബന്ധമായ അസുഖങ്ങൾ തടയുകയും കൊളോൺ കാൻസറിനെ പ്രതിരോധിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.

ALSO READ: Milk & Life Expectancy: നിങ്ങൾ അമിതമായി പാൽ കുടിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ ആയുർദൈർഖ്യം കുറയാൻ സാധ്യതയുണ്ട്

Brain ന്റെ ആരോഗ്യം സംരക്ഷിക്കും 

ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബേഴ്സിന്റെ അളവ് തലച്ചോറിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കും. അത് തലച്ചോറിലേക്കുള്ള (Brain) രക്തയോട്ടം വർധിപ്പിക്കുകയും തലച്ചോറിന്റെ പ്രവത്തനം സുഗമമാക്കുകയും ചെയ്യും.

കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും

ബീറ്റ്റൂട്ട് വൈറ്റ് ബ്ലഡ് സെൽസിന്റെ അളവ് കൂട്ടുകയും അസാധാരണമായ സെല്ലുകളുടെ വളർച്ച തടയുകയും ചെയ്യും. വിറ്റാമിൻ ബി 6, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് - ഇവയെല്ലാം തന്നെ ബീറ്ററൂട്ടിൽ (Beetroot)അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ ന്യുട്രിൻറ്സും തരാൻ ബീറ്റ്റൂട്ടിന് കഴിയും. മാത്രമല്ല  ട്യുമർ (Tumour)സെല്ലിന്റെ വളർച്ച പ്രതിരോധിക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News