രസത്തിന്റെ രസം പിടിക്കാത്തവർ ചുരുക്കമായിരിക്കും. നല്ല ചൂടു പാറുന്ന ചോറിലേക്ക് രസം ഒഴിച്ച് ചോറുണ്ണാൻ എന്ത് രസാലെ. മാത്രമല്ല വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഐറ്റംസ് വെച്ച് ഉണ്ടാക്കാം എന്നതാണ് അതിന്റെ മറ്റൊരു ഹൈലൈറ്റ്. ഇനി സാധാരണ എടുക്കുന്ന അത്രയും സമയം എടുക്കാതെ വളരെ ഒരു രസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തക്കാളി രസമല്ലേ സാധാരണ കഴിക്കാറ്. ഇത്തവണ ഒരു ട്വിസ്റ്റ് ഉണ്ട്. ഇത് നരങ്ങാ രസമാണ്. അതും 5 മിനിറ്റ് കൊണ്ട് രുചികരമായ രസം ഉണ്ടാക്കാം. പാകം ചെയ്യേണ്ട, ഒരു തുള്ളി എണ്ണയും വേണ്ട. തയാറാക്കുന്ന വിധം ഇങ്ങനെ.
വെള്ളം - 500 മില്ലി
മല്ലിയില അരിഞ്ഞത് - ഒരു പിടി
പച്ചമുളക് - 1 (ചെറുതായി അരിഞ്ഞത്)
കറിവേപ്പില - 2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ALSO READ: ബിപി നിയന്ത്രിക്കണോ? എങ്കിൽ ദിവസവും കഴിക്കാം നേന്ത്രപ്പഴം!
വെളുത്തുള്ളി - 3 വലിയ അല്ലി (ചതച്ചത്)
ജീരകപ്പൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്.
നാരങ്ങ - 1 (ഒരു മുഴുവൻ നാരങ്ങയുടെ നീര്)
തയാറാക്കുന്ന വിധം
നന്നായി തിളച്ച വെള്ളം എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയിലയും, കറിവേപ്പിലയും പച്ചമുളകും വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിച്ചതും 1/2 ടീസ്പൂൺ ജീരകപ്പൊടിയും 1/4 ടീസ്പൂൺ കായപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കി മൂടുക. മൂടുന്നതിന് മുന്നേയായി ഒരുമുറി നാരങ്ങാ നീരും അരിഞ്ഞ് ചേർക്കുക. നല്ല രുചിയുള്ള നാരങ്ങാ രസം തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...