How To Lose Weight: മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം കുറയ്ക്കാൻ ഇവ ഉത്തമം

How To Lose Weight: നിങ്ങൾ പൊണ്ണത്തടി കാരണം അസ്വസ്ഥരാകുന്നുവെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും അറ്റ്.  അത് എന്താണെന്ന് നമുക്ക് നോക്കാം ..   

Written by - Ajitha Kumari | Last Updated : Oct 26, 2021, 02:28 PM IST
  • ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പ് നമ്മൾ അറിയണം എന്തുകൊണ്ടാണ് ശരീരഭാരം വർദ്ധിച്ചതെന്ന്
  • ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
  • അനാരോഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമം ചെയ്യാതിരിക്കൽ തുടങ്ങിയ കാരണങ്ങൾ ഇതിൽ ഉൾപ്പെടും
How To Lose Weight: മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം കുറയ്ക്കാൻ ഇവ ഉത്തമം

How To Lose Weight: നെട്ടോട്ടമാകുന്ന ഈ  രീതിയിൽ പലരും അമിതവണ്ണത്തിന്റെ ഇരകളായി തീരുകയാണ്.  പൊണ്ണത്തടി വർദ്ധിച്ചു കഴിഞ്ഞാൽ അത് നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇതിനായി ശരിയായ ജീവിതശൈലി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

അതിൽ സമീകൃതാഹാരവും മതിയായ ഉറക്കവും ദൈനംദിന വ്യായാമവും എല്ലാം നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കണം. ശരീരഭാരം കുറയ്ക്കുമ്പോൾ അശ്രദ്ധമൂലം അമിതവണ്ണവും പ്രമേഹവും ഉൾപ്പെടെയുള്ള മറ്റ് പല രോഗങ്ങളും നിങ്ങളെ ഇരയാക്കും.

Also Read: Health Tips: മൂക്കടപ്പ് ഉറക്കം കെടുത്തുന്നുവോ? ഈ പൊടിക്കൈ പ്രയോഗിച്ചു നോക്കൂ

ശരീരഭാരം വർധിക്കാൻ കാരണം (due to weight gain)

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പ് നമ്മൾ അറിയണം എന്തുകൊണ്ടാണ് ശരീരഭാരം വർദ്ധിച്ചതെന്ന്.  ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമം ചെയ്യാതിരിക്കൽ തുടങ്ങിയ കാരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

എന്തുകൊണ്ട് ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ് (why it is important to lose weight)

പൊണ്ണത്തടി ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച യൂറിക് ആസിഡ്, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ, പൊണ്ണത്തടി എത്രയും വേഗം നിയന്ത്രിക്കണമെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.

Also Read: Health Tips: ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ ആറിയാം

ശരീരഭാരം കുറയ്ക്കാൻ ശക്തമായ മെറ്റബോളിസം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.  ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് മെറ്റബോളിസം, ശരീരത്തിന് പ്രവർത്തിക്കാൻ ഈ ഊർജ്ജം ആവശ്യമാണ്. നിങ്ങളുടെ മെറ്റബോളിസം ശക്തമാകുമ്പോൾ, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും. 

ജീവിതത്തിലും ഭക്ഷണ ശീലങ്ങളിലുമുള്ള അശ്രദ്ധ കാരണം, മെറ്റബോളിസം മന്ദഗതിയിലാകുന്നു. ശരീരഭാരം വർധിക്കുന്നത് നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മെറ്റബോളിസം വർദ്ധിപ്പിക്കേണ്ടതുണ്ട്. താഴെ പറഞ്ഞിരിക്കുന്ന ചില പാനീയങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. 

Also Read: Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി! ബ്രാഞ്ചിലേക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കുക 

1. അയമോദകം

അയമോദകം ആരോഗ്യത്തിനുള്ള മരുന്നാണെന്ന് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. പ്രത്യേകിച്ച് ആമാശയ സംബന്ധമായ അസുഖങ്ങൾക്ക് അയമോദകം കഴിക്കുന്നത് ഒരു വരദാനമാണെന്ന് തന്നെ പറയാം.  ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥ ശക്തമാവുകയും മെറ്റബോളിസം വർധിക്കുകയും ചെയ്യുന്നു. 

ഇതോടൊപ്പം ശരീരത്തിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളും പുറത്തുവരും. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നിങ്ങൾ അയമോദക വെള്ളം കുടിക്കണം. ഈ പാനീയം കുടിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നത് എളുപ്പത്തിൽ നിയന്ത്രിക്കാനാകും.

2. പെരുംജീരകം ചായ (Fennel Tea)

ദഹനവ്യവസ്ഥയ്ക്ക് പെരുംജീരകം ഒരു അനുഗ്രഹമാണെന്ന് ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നത്.  ഇതിന്റെ ഉപഭോഗം മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താൽ ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് നല്ലതാണ്. അവശ്യ പോഷകങ്ങൾ ഇതിൽ കാണപ്പെടുന്നു, ഇത് വായു പ്രശ്നങ്ങൾ, മലബന്ധം, ദഹനക്കേട് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, മെറ്റബോളിസവും ഉത്തേജിപ്പിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ ദിവസവും വെറും വയറ്റിൽ പെരുംജീരകം വെള്ളം കഴിക്കാം. ഇതിന്റെ ചായയും കുടിക്കാം.

Also Read: ദീപാവലിയ്ക്ക് online shopping നടത്തുന്നവർ ശ്രദ്ധിക്കുക; തട്ടിപ്പ് ഒഴിവാക്കാൻ അറിയൂ ഈ ടിപ്‌സുകൾ! 

 

3. നാരങ്ങാവെള്ളം

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ വിറ്റാമിൻ-സി ധാരാളമായി കാണപ്പെടുന്നു, ഇതിൽ ആന്റി ഓക്‌സിഡന്റും സിട്രിക് ആസിഡും ഉണ്ട്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിൽ തേനും കറുവപ്പട്ടയും ചേർത്തു കഴിക്കുന്നതും കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ, അര ടീസ്പൂൺ കറുവപ്പട്ട, നാരങ്ങ നീര് എന്നിവ പിഴിഞ്ഞ് നിങ്ങൾക്ക് കുടിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News