നിപ വൈറസ് മാരകമായ വൈറസും അതിവ്യാപന ശേഷിയുള്ള പകർച്ചവ്യാധിയുമാണ്. ഇതൊരു സൂനോട്ടിക് വൈറസാണ്, അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. പഴം തീനി വവ്വാലുകൾ (Pteropus) ആണ് നിപ വൈറസിന്റെ പ്രധാന ഹോസ്റ്റുകൾ. വൈറസ് ബാധിച്ച പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കോ പന്നികൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളിലേക്കോ നിപ വൈറസ് പകരാം.
കേരളത്തിൽ നിലവിൽ നാല് നിപ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിപ ബാധിച്ച് കോഴിക്കോട് ജില്ലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ, പ്രതിരോധം തുടങ്ങി നിപ വൈറസിനെക്കുറിച്ച് ഇതിനകം വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ വൈറസിന് നിപ എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വൈറസിന്റെ ചരിത്രം എന്താണെന്നും വൈറസിന് നിപ എന്ന് പേര് വന്നത് എന്തുകൊണ്ടാണെന്നും അറിയാം.
ALSO READ: Nipah: നിപ സംശയം; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിക്ക് നിപയല്ല
മൃഗങ്ങളിലൂടെ പടരുന്ന ഒരു തരം സൂനോട്ടിക് അണുബാധയാണ് നിപാ വൈറസ്. പഴംതീനി വവ്വാലുകളാണ് (Pteropus) നിപ വൈറസിന്റെ സ്വാഭാവിക ഹോസ്റ്റസ്. വൈറസ് ബാധിച്ച പഴംതീനി വവ്വാലുകൾ വഴി മനുഷ്യരിലേക്കോ പന്നികൾ പോലെയുള്ള മറ്റ് മൃഗങ്ങളിലേക്കോ വൈറസ് പകരും. എന്തുകൊണ്ടാണ് ഈ വൈറസിന് നിപ എന്ന് പേരിട്ടത്?
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, 1999ൽ മലേഷ്യയിലെ സുംഗൈ നിപ ഗ്രാമത്തിലാണ് നിപ വൈറസ് ആദ്യമായി കണ്ടെത്തിയത്. ഈ ഗ്രാമത്തിന്റെ പേരിലാണ് ഇതിന് നിപ എന്ന് പേരിട്ടത്. നിപ വൈറസിന്റെ ഉത്ഭവം പൂർണമായി മനസ്സിലായിട്ടില്ല. എന്നിരുന്നാലും, പഴം തീനി വവ്വാലുകളിൽ വളരെക്കാലമായി വൈറസ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മലേഷ്യയിൽ ആദ്യം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബംഗ്ലാദേശ്, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും നിപ വൈറസ് ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...