Thyroid Home Remedys | തൈറോയിഡിന് വീട്ടിൽ തന്നെ പരിഹാരം കാണാം, ഇതാണ് വഴികൾ

തൈറോയ്ഡിനായി നമ്മുക്ക് വീട്ടു വൈദ്യവും ഉപയോഗിക്കാവുന്നതാണ്.  വീട്ടിലെ എന്തൊക്കെ ആയുർവേദ ചേരുവകൾ ഇതിന് ഉപയോഗിക്കാം എന്ന് നോക്കാം.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 04:19 PM IST
  • തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കരിം ജീരകം സഹായിക്കും
  • തുളസിയിൽ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്
  • ഹോർമോണുകളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ അശ്വഗന്ധ വഴി സാധിക്കും
Thyroid Home Remedys | തൈറോയിഡിന് വീട്ടിൽ തന്നെ പരിഹാരം കാണാം, ഇതാണ് വഴികൾ

പലർക്കും തൈറോയിഡ് വലിയൊരു വെല്ലുവിളിയാണ്. തുടക്കത്തിലെ കണ്ടെത്തി ചികിത്സ നടത്തിയാൽ ഒരു പരിധി വരെയും ഇതിന് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല തൈറോയ്ഡിനായി നമ്മുക്ക് വീട്ടു വൈദ്യവും ഉപയോഗിക്കാവുന്നതാണ്.  വീട്ടിലെ എന്തൊക്കെ ആയുർവേദ ചേരുവകൾ ഇതിന് ഉപയോഗിക്കാം എന്ന് നോക്കാം.  

കരിം ജീരകം

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കരിം ജീരകം സഹായിക്കും. കറുത്ത ജീരകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഒരു പഠനമനുസരിച്ച്, 22 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആളുകൾ 8 ആഴ്ചത്തേക്ക് കറുത്ത ജീരകം കഴിച്ചു. ഇത് അവരുടെ തൈറോയ്ഡ് ഹോർമോൺ നില മെച്ചപ്പെടുത്തി. കൂടാതെ, ശരീരഭാരവും കുറയ്ക്കുന്നു. നിങ്ങൾക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും കരിംജീരകം ഉപയോഗിക്കുക. ചായ, സൂപ്പ് അല്ലെങ്കിൽ സാലഡ് രൂപത്തിൽ വേണമെങ്കിലും ഉപയോഗിക്കാം..

തുളസി

തുളസിയിൽ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. ആന്റി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ചവയ്ക്കുകയോ ചെയ്യുന്നത് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകും.

അശ്വഗന്ധ

ഹോർമോണുകളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ കഴിയുന്ന അശ്വഗന്ധയിൽ ഇത്തരം നിരവധി ഗുണങ്ങളുണ്ട്. ഈ ഹോർമോണുകൾ നമ്മുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. അശ്വഗന്ധ പൊടി വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് ഹോർമോൺ ബാലൻസിങ്ങിന് സഹായിക്കും. ശരീരത്തിന് ഹാനികരമായ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അശ്വഗന്ധയിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News