Cough Home Remedies: ജലദോഷവും ചുമയും പമ്പ കടക്കും! അടഞ്ഞ മൂക്ക് ഞൊടിയിടയില്‍ തുറക്കും! അറിയാം ചില വീട്ടുവൈദ്യങ്ങള്‍

Cough Home Remedies: ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്‍റെ സഹായത്താല്‍  ഇവയില്‍നിന്ന്  മുക്തി നേടാം

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 02:20 PM IST
  • നെയ്യിൽ നമുക്കറിയാം ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ഇത്തരം അണുബാധകളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. കഫം ഇല്ലാതാക്കാന്‍ നെയ്യ് സഹായിക്കുന്നു.
Cough Home Remedies: ജലദോഷവും ചുമയും പമ്പ കടക്കും! അടഞ്ഞ മൂക്ക് ഞൊടിയിടയില്‍ തുറക്കും! അറിയാം ചില വീട്ടുവൈദ്യങ്ങള്‍

Cough Home Remedies: മഞ്ഞുകാലം എത്താറായി, ഒപ്പം നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂലം അതിശക്തമായ മഴയും സാധാരണമാണ്. ഈ കാലാവസ്ഥയില്‍ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവ പിടിപെടുക എന്നത് സാധാരണമാണ്.  

നിങ്ങളും ഇത്തരം ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്‍റെ സഹായത്താല്‍  ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയില്‍ നിന്ന് മുക്തി നേടാം. അതിനായി ആവശ്യം വേണ്ട ഒന്നാണ്  നെയ്യ്. അല്പം നെയ്ക്കൊപ്പം ചില സാധനങ്ങള്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന മുതലായവയ്ക്ക് ഉടനടി ആശ്വാസം നല്‍കും.

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!!

നെയ്യിൽ നമുക്കറിയാം ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ഇത്തരം അണുബാധകളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. കഫം ഇല്ലാതാക്കാന്‍ നെയ്യ് സഹായിക്കുന്നു. കഫം ഇളക്കുന്നത് വഴി മൂക്കടപ്പ് മാറിക്കിട്ടും. ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്‍ നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

Also Read:  Rs 1000 Note: 2000 രൂപ നോട്ട് നിരോധിച്ചു, 1000 രൂപ നോട്ട് തിരികെ വരുമോ? RBI എന്താണ് പറയുന്നത്? 

പാലിനൊപ്പം നെയ്യ് 

ജലദോഷമുള്ള അവസരത്തില്‍ നെയ്യ്, അയമോദകം എന്നിവ ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് ഗുണകരമാണ്.  ഇത്, ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകുന്നു. ചെറുതായി ചൂടാക്കിയ പാലില്‍ ഒരു സ്പൂൺ നെയ്യും കുറച്ച് അയമോദകവും ചേർക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ കുടിക്കുക. നെയ്യ്, അയമോദകം എന്നിവയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. നെയ്യ് കഫം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. 

നെയ്യ്, കുരുമുളക് ചായ

നെയ്യ്, കുരുമുളക് ചായ എന്നിവ കുടിക്കുന്നത് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ നെയ്യ്, രണ്ട് നുള്ള് കുരുമുളക്, അല്പം ഇഞ്ചി എന്നിവ ചേർക്കുക. കുറച്ച് നേരം തിളപ്പിച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക. നെയ്യിലും കുരുമുളകിലും ആന്‍റി ബാക്ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു.

തേനും നെയ്യും കലർന്ന മിശ്രിതം

ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂൺ നെയ്യും തേനും ചേര്‍ത്ത മിശ്രിതം കഴിയ്ക്കുന്നത് ചുമ മാറാൻ സഹായിക്കുന്നു. തേൻ, നെയ്യ് എന്നിവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഈ ഗുണങ്ങൾ കഫം ഇളക്കാന്‍ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് തേനും നെയ്യും കലർത്തി കഴിക്കുന്നത് കഫം എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.

മൂക്കിൽ രണ്ട് തുള്ളി ഇളം ചൂടുള്ള നെയ്യ് ഒഴിയ്ക്കുക 

മൂക്ക് അടഞ്ഞാല്‍ രണ്ട് തുള്ളി ഇളം ചൂടുള്ള നെയ്യ് മൂക്കിൽ ഒഴിയ്ക്കുന്നത് മൂക്ക് തുറക്കാൻ സഹായിക്കും. നെയ്യിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഈ ഗുണങ്ങൾ മൂക്കിൽ അടിഞ്ഞുകൂടിയ കഫം ഇളക്കാന്‍ സഹായിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News