നിങ്ങൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഒരു വലിയ വെല്ലുവിളിയായിരിക്കും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന നട്സാണ് അണ്ടിപ്പരിപ്പ്. കാരണം അവയ്ക്ക് ധാരാളം പോഷക ഗുണങ്ങളുണ്ട്.
അണ്ടിപ്പരിപ്പിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നട്‌സ് കഴിക്കുമ്പോൾ വേഗത്തിൽ വിശപ്പ് കുറഞ്ഞതായി തോന്നുന്നു. ഇക്കാരണത്താൽ, കഴിക്കുന്ന പ്രധാന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
ALSO READ: Sesame Seeds: കാണാൻ ഇത്തിരിയേയുള്ളൂവെങ്കിലും നിസാരക്കാരനല്ല എള്ള്
1) ബദാം: ഗ്ലൂക്കോസ് നിയന്ത്രണത്തിന്റെ കാര്യത്തിൽ ബദാം കഴിക്കുന്നത് പ്രത്യേകിച്ചും നല്ലതാണ്. ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, വിറ്റാമിൻ 12 എന്നിവയ്‌ക്കൊപ്പം ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം ലഘുഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക.
2) പിസ്ത: ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ ടൈപ്പ് 2 പ്രമേഹമുള്ളവർ പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നില മെച്ചപ്പെടുത്തുന്നു. പിസ്ത അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗ്ലൂക്കോസിന്റെ അളവ്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നിവ മെച്ചപ്പെടുത്തുന്നു.
ALSO READ: Omicron XBB: ഒമിക്രോണിന്റെ എക്സ്ബിബി വകഭേദത്തിനെതിരെ പ്രതിരോധശേഷി നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
3) വാൽനട്ട്: ഇത് ഒമേഗ 3യുടെ സമ്പന്നമായ ഉറവിടമാണ്. വാൽനട്ടിൽ പ്രോട്ടീനും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന അപൂരിത ഫാറ്റി ആസിഡുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും) ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
4) കശുവണ്ടി: കശുവണ്ടിയുടെ സത്തിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. കശുവണ്ടിയിൽ കൊഴുപ്പിന്റെ അളവ് താരതമ്യേന കൂടുതലാണെങ്കിലും, ഇതിൽ ഭൂരിഭാഗവും നല്ല കൊഴുപ്പാണ്, ഇത് പ്രമേഹ രോഗികൾക്ക് ആരോഗ്യകരമാണ്. പൂരിത, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കാര്യത്തിൽ, കശുവണ്ടിക്ക് അനുയോജ്യമായ കൊഴുപ്പ് അനുപാതം 1:2:1 ആണ്. ഇത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
5) നിലക്കടല: പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പന്നമാണ് നിലക്കടല. അതേ സമയം കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് നിലക്കടലയ്ക്കുള്ളത്. അതിനാൽ തന്നെ നിലക്കടലയ്ക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയും. എന്നാൽ, നട്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും, മറ്റ് ആരോഗ്യ അവസ്ഥകളും മനസ്സിലാക്കി വേണം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ, ഹൈപ്പർടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...