ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം, വെള്ളം, വായു എന്നിവ അവശ്യ വസ്തുക്കളാണ്. ജീവജാലങ്ങൾക്ക് ആരോഗ്യത്തോടെ പ്രവർത്തിക്കാൻ മതിയായ അളവിലുള്ള ഭക്ഷണവും വെള്ളവും ശുദ്ധമായ വായുവും അത്യാവശ്യമാണ്. ആരോഗ്യത്തെ മികച്ചതായി നിലനിർത്താൻ പല ഭക്ഷണങ്ങളും ഉണ്ട്. എന്നിരുന്നാലും, ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.
നമ്മൾ ദിവസേന ചെയ്യുന്ന ജോലിയുടെ അളവ് അനുസരിച്ച്, ശരീരത്തിന് ചില അധിക ഊർജ്ജ സ്രോതസ്സുകൾ ആവശ്യമാണ്. നമ്മൾ കഴിക്കുന്ന പതിവ് ഭക്ഷണങ്ങളും പ്രധാനമാണ്, എന്നാൽ ശരീരത്തിന് അധിക പോഷകങ്ങൾ നൽകുന്നതിന്, ഇതിനൊപ്പം ചില ഭക്ഷണങ്ങൾ കൂടി കഴിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ നാം നിത്യേന കഴിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇത്തരത്തിലുള്ള ഒരു സൂപ്പർഫുഡാണ് വാൾനട്ട്.
ALSO READ: White Tongue: നാക്കുകൾ വെളുത്തിരിക്കുന്നോ, ഇക്കാരണങ്ങൾ കൊണ്ടാകാം... ശ്രദ്ധിക്കണം
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഭക്ഷണമാണ് വാൾനട്ട്. വാൾനട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രധാനപ്പെട്ട പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞതാണ് വാൽനട്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, പുരുഷ പ്രത്യുത്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.
വാൽനട്ട് തലച്ചോറിനും മികച്ചതാണ്, കാൻസർ പ്രതിരോധത്തിനും വാൾനട്ട് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമായി മാറ്റുന്നത് നിങ്ങളുടെ ആരോഗ്യസ്ഥിതി മികച്ചതാക്കാൻ സഹായിക്കും. നിങ്ങൾ ദിവസവും വാൽനട്ട് കഴിക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം.
ALSO READ: Glaucoma: നിങ്ങൾ നാൽപ്പതുകൾ പിന്നിട്ടോ; ഗ്ലോക്കോമയെ തടയാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു: വാൽനട്ടിൽ ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ശരിയായ അളവിൽ വാൽനട്ട് ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഗട്ട് ബാക്ടീരിയയുടെ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നല്ല ബാക്ടീരിയകൾ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഹൃദയാരോഗ്യം മികച്ചതാക്കുന്നു: ദിവസവും വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും. ദിവസവും വാൾനട്ട് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മികച്ചാക്കുമെന്ന് വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യം മോശമാകുന്നതിന്റെ രണ്ട് പ്രധാന അപകട ഘടകങ്ങൾ ഇവയാണ്- ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എൽഡിഎൽ, അല്ലെങ്കിൽ മോശം കൊളസ്ട്രോൾ) കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം. ദിവസവും വാൽനട്ട് കഴിക്കുന്നത് മോശം കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു: ദിവസവും ശരിയായ അളവിൽ വാൽനട്ട് കഴിക്കുന്നത് സെൻട്രൽ ഡയസ്റ്റോളിക് രക്തസമ്മർദ്ദം (ഹൃദയത്തിലേക്ക് നീങ്ങുന്ന മർദ്ദം) കുറയ്ക്കുന്നതിനും കൊളസ്ട്രോൾ പ്രൊഫൈലുകളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് വാൽനട്ട് വളരെ നല്ലതാണ്. വാൽനട്ട് കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ഡിമെൻഷ്യ ഉണ്ടാകുന്നതിനുള്ള അപകട ഘടകങ്ങളായ ഹൃദയ സംബന്ധമായ അസുഖം, വിഷാദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
കാൻസറിനെ പ്രതിരോധിക്കുന്നു: ദിവസവും വാൽനട്ട് കഴിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. വാൽനട്ട് ദിവസവും കഴിക്കുന്നത് ട്യൂമറുകൾ മാറ്റുകയും കാൻസർ വളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...