Breakfast: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ

Disadvantage of skipping breakfast: ശരീരത്തിലെത്തുന്ന കലോറി കുറയുമെന്ന പ്രതീക്ഷയിലാണ് പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ, ഇത് ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 05:48 PM IST
  • പ്രഭാതഭക്ഷണം ഒരു ദിവസം ആരംഭിക്കുമ്പോൾ ആദ്യം ശരീരത്തിലെത്തുന്ന ഭക്ഷണമാണ്
  • അതിനാൽ, പ്രഭാതഭക്ഷണം പതിവായി കൃത്യസമയത്ത് കഴിക്കണം
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ ആരോ​ഗ്യപ്രശ്നം ഉടൻ തന്നെ അനുഭവപ്പെടില്ല
  • എന്നാൽ, കാലക്രമേണ ഇത് ആരോ​ഗ്യത്തെ വളരെ ​ഗുരുതരമായ രീതിയിൽ ബാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്
Breakfast: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ

തിരക്കേറിയ ജീവിതശൈലി മൂലം പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. തടി കുറക്കാനായും പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ശരീരത്തിലെത്തുന്ന കലോറി കുറയുമെന്ന പ്രതീക്ഷയിലാണ് പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ, ഇത് ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

പ്രഭാതഭക്ഷണം ഒരു ദിവസം ആരംഭിക്കുമ്പോൾ ആദ്യം ശരീരത്തിലെത്തുന്ന ഭക്ഷണമാണ്. അതിനാൽ, പ്രഭാതഭക്ഷണം പതിവായി കൃത്യസമയത്ത് കഴിക്കണം. പലരും ഇത് അവഗണിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ ആരോ​ഗ്യപ്രശ്നം ഉടൻ തന്നെ അനുഭവപ്പെടില്ല. എന്നാൽ, കാലക്രമേണ ഇത് ആരോ​ഗ്യത്തെ വളരെ ​ഗുരുതരമായ രീതിയിൽ ബാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ദിവസവും പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ സംഭവിക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ഇവയാണ്

1- പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയത്തെ ദുർബലമാക്കും
2- ഹൃദയ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കും.
3- ഹൃദ്രോഗ സാധ്യത 27 ശതമാനം വർധിപ്പിക്കും.
4- ഉയർന്ന രക്തസമ്മർദ്ദ പ്രശ്‌നങ്ങൾക്ക് കാരണമാകും.
5- ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും.
6- ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിക്കും.
7- അമിതവണ്ണത്തിന് കാരണമാകും.
8- കാൻസറിനുള്ള സാധ്യത വർധിക്കും.
9- തലച്ചോറിനെ ദോഷകരമായി ബാധിക്കും.
10- മൈഗ്രേൻ ലക്ഷണങ്ങൾ വർധിപ്പിക്കും.
11- മുടികൊഴിച്ചിലിന് കാരണമാകും.
12- ദഹനത്തെ ദോഷകരമായി ബാധിക്കും.

പ്രഭാതഭക്ഷണം പതിവായി കൃത്യസമയത്ത് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. രാവിലെ പോഷകസമ്പുഷ്ടമായ ഭക്ഷണങൾ കഴിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും. ഇത് നിങ്ങളെ വിവിധ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം മികച്ച ആരോ​ഗ്യം നിലനിർത്താനും സഹായിക്കും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News