Heart Health: ഹൃദയാരോഗ്യത്തിന് ഈ പച്ചക്കറികള്‍ ഉത്തമം

ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും  ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 04:42 PM IST
  • നിങ്ങള്‍ക്കറിയുമോ? ഹൃദയത്തെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ ചില സാധാരണ പച്ചക്കറികൾക്ക് സാധിക്കും
Heart Health: ഹൃദയാരോഗ്യത്തിന് ഈ പച്ചക്കറികള്‍ ഉത്തമം

Vegetables for Heart Health: ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും  ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. 

മുന്‍പൊക്കെ പ്രായമായവരിലായിരുന്നു ഹൃദ്രോഗം സാധാരണയായി കണ്ടിരുന്നത്. എന്നാൽ ഇന്ന് കഥ മാറി. അതായത്, ചെറു പ്രായക്കാരിലും ഇന്ന് ഹൃദ്രോഗം സാധാരണമാണ്. അതായത് ഹൃദ്രോഗം ഒരു ജീവിത ശൈലി രോഗത്തിന്‍റെ ഗണത്തിലാണ് ഇന്ന് ഉള്‍പ്പെടുന്നത്. ജീവിതശൈലി, ഭക്ഷണക്രമം, സാഹചര്യങ്ങൾ, വ്യായാമത്തിന്‍റെ കുറവ് തുടങ്ങിയവയാണ് സാധാരണമായി കാണുന്ന  ഹൃദ്രോഗത്തിന് പ്രധാന കാരണമായി പറയുന്നത്. കൂടാതെ, അമിത വണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയും ഹൃദ്രോഗത്തിനു വഴിയൊരുക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് ആരോഗ്യകരമായ മനസ് ആരോഗ്യകരമായ ഹൃദയത്തിന് അത്യന്താപേക്ഷിതമാണ്. 

Also Read:  Hair care Tips: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ പമ്പ കടക്കും

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ഹൃദയത്തെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ ചില സാധാരണ പച്ചക്കറികൾക്ക് സാധിക്കും. നമ്മുടെ  ദൈനംദിന ഭക്ഷണ ക്രമത്തില്‍ ഇവ  ഉള്‍പ്പെടുത്തുന്നതിലൂടെ നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യം ദീര്‍ഘകാലം സംരക്ഷിക്കാന്‍ സാധിക്കും.  സാധാരണ ലഭ്യമായ ഈ പച്ചക്കറികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം... 

Also Read:  Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

1. തക്കാളി
ദിവസവും തക്കാളി കഴിക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമാക്കാനും കഴിയും. അതിനാല്‍, തക്കാളി ദൈനംദിന ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. സാലഡ്, പച്ചക്കറി, സൂപ്പ് എന്നിവയുടെ രൂപത്തിൽ തക്കാളി കഴിക്കാം.

2. ചീര/ പാലക്ക് 

ഹൃദയാരോഗ്യം മികച്ചതാക്കാന്‍ സഹായിയ്ക്കുന്ന പച്ചക്കറികളില്‍ ചീര, പാലക്ക് തുടങ്ങിയവയും ഉള്‍പ്പെടുന്നു.  കാൽസ്യം, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ചീരയിൽ കാണപ്പെടുന്നു. ഇത് ഹൃദയത്തോടൊപ്പം നമ്മുടെ ആരോഗ്യവും മികച്ചതാക്കും. 

3. ക്യാരറ്റ് കഴിയ്ക്കാം 

ക്യാരറ്റ് കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി കാക്കാന്‍ ഏറെ സഹായകമാണ്. ക്യാരറ്റിൽ ഇരുമ്പിനൊപ്പം പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങളും കാണപ്പെടുന്നു. സൂപ്പ്, കറികള്‍ സാലഡ് മുതലായവയുടെ രൂപത്തിൽ ക്യാരറ്റ് കഴിക്കാം.

4. ബ്രോക്കോളി 

ബ്രോക്കോളി ആരോഗ്യത്തിന്  ഏറെ ഉപകാരപ്രദമാണ്. ബ്രോക്കോളി കഴിക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കരൾ, ഹൃദയം മുതലായവയുടെ  ആരോഗ്യത്തിനും ഉത്തമമാണ്. ബ്രോക്കോളി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. 

5 വെണ്ടയ്ക്ക
ഹൃദയാരോഗ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ വെണ്ടയ്ക്ക യെ എഴുതിതള്ളാന്‍ കഴിയില്ല. അതായത്,  ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ  നിങ്ങളുടെ ഭക്ഷണത്തിൽ വെണ്ടയ്ക്കയും ചേര്‍ക്കാം. കാൽസ്യം, നാരുകൾ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. 

ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും ചിട്ടയായ വ്യായാമവും ദിനചര്യയില്‍ ഉള്‍പ്പെടുത്തി  ഹൃദയാരോഗ്യം സംരക്ഷിക്കാം... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News