പഴങ്ങൾ അല്ലെങ്കിൽ ഫ്രൂട്ട്സ് എന്ന് പറയുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെ മികച്ചതാണ്. മധുരവും പുളിയും ഉൾപ്പെടെ വ്യത്യസ്ത രുചികളിൽ പഴങ്ങൾ ലഭ്യമാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് ഫ്രൂട്ട്സ്. ഇവ ദിവസവും കഴിക്കുന്നത് വളരെ അധികം ഫലപ്രദമാണ്. നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടും. നമുക്ക് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരുപാട് പഴങ്ങളുണ്ട്. ഇവ രോഗങ്ങളിൽ നിന്ന് രക്ഷ നൽകും. ചില പഴങ്ങൾ തൊലിയോട് കൂടി തന്നെ കഴിക്കാൻ ചിലർ പറയാറുണ്ട്. ആ പഴത്തിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നതിനാണിത്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
രാവിലെ പഴങ്ങൾ കഴിക്കുന്നതിന്റെ ആറ് ഗുണങ്ങൾ
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു - ആപ്രിക്കോട്ട്, ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ, സ്ട്രോബറി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഹൃദയത്തെ പരിപാലിക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുണ്ട്. പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാഘാതം, രക്തപ്രവാഹം പോലുള്ള അപകടകരമായ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു - പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 ലോകമെമ്പാടുമുള്ള ഒരുപാട് ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. പഴങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പഴങ്ങൾ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ല. 55 വയസിന് താഴെയുള്ളവർക്ക് ആപ്പിൾ, അവോക്കാഡോ, ചെറി, ഓറഞ്ച്, പീച്ച്, പ്ലം തുടങ്ങിയവ കഴിക്കാം. ഇതിൽ ഗ്ലൈസെമിക് കുറവാണ്. അവ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടിന്നിലടച്ചതും തയ്യാറാക്കിയതുമായ പഴങ്ങൾ കഴിച്ചത് കൊണ്ട് ഗുണമുണ്ടാകില്ല. കാരണം അവയ്ക്ക് സ്വാഭാവിക മാധുര്യമില്ല. പരമാവധി പ്രയോജനമുണ്ടാകാൻ എല്ലായ്പ്പോഴും ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ കഴിക്കുക.
ക്യാൻസർ - കരൾ ട്യൂമർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങിയ പലതരം ക്യാൻസറുകളുടെ ചികിത്സയ്ക്കും ഇവ തടയുന്നതിനും വിറ്റാമിനുകളാൽ സമ്പന്നമായ പഴങ്ങൾ നല്ലതാണ്. ഓറഞ്ച്, ടാംഗറിൻ തുടങ്ങിയ പഴങ്ങളിൽ സിട്രസ്, സരസഫലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാരണം ക്യാൻസറിനെ തടയാൻ അവ സഹായിക്കുന്നു.
രക്തസമ്മർദ്ദം - വാഴപ്പഴം, തണ്ണിമത്തൻ, പേരയ്ക്ക, മാങ്ങ തുടങ്ങി പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Also Read: Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്നു- പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോൺ തടയുന്നതിന് സഹായിക്കും. വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സിട്രസ് പഴങ്ങൾ മികച്ചതാണ്. അതുപോലെ പഴങ്ങളിൽ സോഡിയത്തിന്റെ അളവ് കുറവാണ്.
അസ്ഥികളുടെ ആരോഗ്യം - കാൽസ്യം, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്താനും അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിക്കാനും സഹായിക്കുന്നു.
ഇവയൊക്കെയാണ് സ്ഥിരമായി പഴങ്ങൾ കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ. നിങ്ങളെ ആരോഗ്യകരവും നിങ്ങൾക്ക് ശക്തി പകരുന്നതുമായ സൂപ്പർ ഫുഡ്‌സ് എന്നും ഇവയെ വിളിക്കാം. നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകങ്ങൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ ഈ പഴങ്ങളിൽ ധാരാളമുണ്ട്. ഒരിക്കലും ഭക്ഷണത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കരുതെ. ഇത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും. ദിവസവും ഭക്ഷണത്തിന് മുമ്പോ അതിന് ശേഷമോ മാത്രം പഴങ്ങൾ കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...