Winter Health: തണുപ്പുകാലമെത്തുന്നു: ആരോഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ടതെന്ത്? ഭക്ഷണവും വ്യായാമവും എങ്ങനെ?

പോഷകങ്ങളും ചൂടുമെല്ലാം ശരീരത്തിന് ഈ ഘട്ടത്തിൽ ആവശ്യമാണ്. ആഹാര കാര്യത്തിൽ വളരെയേറെ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് രോഗത്തെ വിളിച്ചുവരുത്തും. പെട്ടെന്ന് ദഹിക്കുന്നതും ശരീരത്തിന് ചൂട് പകരുന്നതും ആവശ്യത്തിന് ജലാംശം ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്.

Edited by - Zee Malayalam News Desk | Last Updated : Nov 29, 2022, 01:24 PM IST
  • വൈറ്റമിൻ സി രോഗപ്രതിരോധത്തിന് ഏറെ സഹാക്കുന്നവയാണ്. ഓറ‍ഞ്ച്, നാരങ്ങ, മുസമ്പി തുടങ്ങിയവ അതിന് നമ്മെ സഹായിക്കും.
  • നാരുകളടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ് കൂടുതൽ അനുയോജ്യം. അതിനായി മധുരക്കിഴങ്ങ്, നനകിഴങ്ങ്, ചേമ്പിൻ കിഴങ്ങ്, കാച്ചില്‍ എന്നിവയും ഗുണപ്രദമാണ്.
  • സൂര്യപ്രകാശം ലഭിക്കുന്ന തരത്തില്‍ വ്യായാമങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. സൂര്യ നമസ്കാരം, പ്രാണായാം എന്നവ ശരീരത്തിന് ആരോഗ്യവും മനസിന് ഉണർവും നൽകുന്നു.
Winter Health: തണുപ്പുകാലമെത്തുന്നു: ആരോഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ടതെന്ത്? ഭക്ഷണവും വ്യായാമവും എങ്ങനെ?

രോഗ പ്രതിരോധശേഷിക്കായി കൂടുതൽ തയ്യാറെടുപ്പുകൾ നടത്തേണ്ട കാലമാണ് തണുപ്പുകാലം. തണുപ്പുകാലം രോഗങ്ങൾ വേഗത്തിൽ പിടിപെടാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. ജലദോഷം മുതൽ ആസ്തമ വരെ അതിൽ പെടുന്നു. ആഹാരം, വ്യായാമം, ദിനചര്യ എന്നിവയെല്ലാം ഈ സമയത്ത് ചിട്ടയോടെ പുലർത്തേണ്ടത് അത്യാവശ്യമാണ്. കോവിഡ് കാലത്തിന് ശേഷമുണ്ടായിട്ടുള്ള പ്രതിരോധശേഷിക്കുറവും ക്ഷീണവുമെല്ലാം പെട്ടെന്ന് രോഗം പിടിപെടാനുള്ള സാഹചര്യമൊരുക്കുന്നു. 

ഭക്ഷണക്രമം

പോഷകങ്ങളും ചൂടുമെല്ലാം ശരീരത്തിന് ഈ ഘട്ടത്തിൽ ആവശ്യമാണ്. ആഹാര കാര്യത്തിൽ വളരെയേറെ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് രോഗത്തെ വിളിച്ചുവരുത്തും. പെട്ടെന്ന് ദഹിക്കുന്നതും ശരീരത്തിന് ചൂട് പകരുന്നതും ആവശ്യത്തിന് ജലാംശം ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്. ഒപ്പം തന്നെ പോഷകങ്ങളും ഊർജവും ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് പഴവർഗങ്ങൾ. വൈറ്റമിൻ സി രോഗപ്രതിരോധത്തിന് ഏറെ സഹാക്കുന്നവയാണ്. ഓറ‍ഞ്ച്, നാരങ്ങ, മുസമ്പി തുടങ്ങിയവ അതിന് നമ്മെ സഹായിക്കും. ഇവ നമ്മുടെ ആഹാരത്തിൽ കൃത്യമായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.

Read Also: Herbal Teas: ആരോ​ഗ്യത്തിന് മികച്ച ഔഷധ ചായകൾ; അറിയാം ഔഷധ ചായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ആന്റി ഓക്സിഡന്‍റുകൾ നിറഞ്ഞ പച്ചക്കറികളാണ് മറ്റൊരു പ്രധാന ഘടകം. തക്കാളി, ക്യാബേജ്, ചുവന്ന ചീര, മത്തങ്ങ, ക്യാരറ്റ് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ക്യാരറ്റ് അമിത വണ്ണം തടയാനും കൊഴുപ്പിന്‍റെ നിയന്ത്രണത്തിനും ശരീരത്തെ സഹായിക്കും. പഴങ്ങളും പച്ചക്കറികളും പോലെ തന്നെ പ്രധാനമാണ് തണുപ്പുകാലത്ത് കിഴങ്ങുവർഗങ്ങൾ കഴിക്കുന്നതും. ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതിൽ വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ള കിഴങ്ങുവർഗങ്ങൾ സഹായിക്കുന്നു.

നാരുകളടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ് കൂടുതൽ അനുയോജ്യം. അതിനായി മധുരക്കിഴങ്ങ്, നനകിഴങ്ങ്, ചേമ്പിൻ കിഴങ്ങ്, കാച്ചില്‍ എന്നിവയും ഗുണപ്രദമാണ്. സിങ്ക് അടങ്ങിയ പയർ വർഗങ്ങൾ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നവയാണ്. ഒപ്പം വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. പയർ വർഗം ഈ ക്രമത്തിൽ പെടുന്നവയാണ്. പയർ ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

Read Also: Fig health benefits: അത്തിപ്പഴം ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നം

ഉണങ്ങിയ പഴങ്ങൾ, നട്സ് എന്നിവ മിതമായ രീതിയിൽ ഉപയോഗിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. എന്നാൽ കൊളസ്ട്രോൾ, പ്രമേഹം പോലെയുള്ള ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരും ഹൃദ്രോഗികളും ഇവ കഴിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം. മുട്ടയും പാൽ ഉത്പനങ്ങളും ശരീത്തിന് പെട്ടെന്ന് ഊർജവും പോഷകങ്ങളും നൽകുന്നു. മുട്ടയിൽ അടങ്ങയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിന് വളരെ ആവശ്യമുള്ളവയാണ്. മാംസാഹാരം കഴിക്കുന്നവർ ഇഞ്ചിയും വെളുത്തുള്ളിയും കഴിക്കുന്നത് ദഹപ്രക്രിയക്ക് സഹായകരമാകും. അതോടൊപ്പം കഫം നിയന്ത്രിക്കുന്നതിലും ശരീരത്തിന് ചൂട് പകരുന്നതിലും ഇഞ്ചിക്ക് വലിയ പങ്കുണ്ട്. പ്രകൃതിദത്തമായ ആന്‍റിബയോട്ടിക്കായി ഇവ പ്രവർത്തിക്കും.

വ്യായാമം

ഭക്ഷണം പോലെ തന്നെ കൃത്യമായ വ്യായാമവും തണുപ്പുകാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. സൂര്യപ്രകാശം ലഭിക്കുന്ന തരത്തില്‍ വ്യായാമങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. സൂര്യ നമസ്കാരം, പ്രാണായാം എന്നവ ശരീരത്തിന് ആരോഗ്യവും മനസിന് ഉണർവും നൽകുന്നു. വേഗത്തിൽ അരമണിക്കൂറെങ്കിലും നടക്കുന്നതും ഉത്തമമാണ്. നീന്തൽ, സൈക്ലിങ് പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നവർ കൃത്യമായ തയ്യാറെപ്പുകളും ആവശ്യമായ ഇടവേളകളും സ്വീകരിക്കണം.

ഉറക്കം

വ്യായാമവും ആഹാരക്രമവും പാലിക്കുന്നതുപോലെ തന്നെ ശരിയായ വിശ്രമവും ശരീരത്തിന് ആവശ്യമാണ്. ആധുനിക ജീവിതത്തിലെ വിശ്രമക്കുറവ്, ശരിരായ ഉറക്കമില്ലായ്മ എന്നിവ പല രോഗങ്ങളും വിളിച്ചുവരുത്തുന്നു. ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്. ശരീരത്തിനൊപ്പം മനസിനും ഉണര്‍വ് ലഭിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. രാത്രി നേരത്തെ ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നതാണ് ഉത്തമം. നേരത്തെ ഉണരുന്നത് വ്യായാമം ചെയ്യാനും വിശ്രമിക്കാനും കൃത്യസമയങ്ങളിൽ ആഹാരം കഴിക്കാനും സഹായിക്കും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News