Health Tips, Body Weight: ശരീരഭാരം കൂടാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കി നോക്കൂ...!!

ഇന്ന് ആളുകള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലോന്നാണ് ക്രമാതീതമായി   ശരീരഭാരം വര്‍ദ്ധിക്കുക എന്നത്.   ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 12:36 AM IST
  • ഇന്ന് ആളുകള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലോന്നാണ് ക്രമാതീതമായി ശരീരഭാരം വര്‍ദ്ധിക്കുക എന്നത്.
  • ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Health Tips, Body Weight: ശരീരഭാരം  കൂടാതിരിക്കാന്‍  ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍  ഒഴിവാക്കി നോക്കൂ...!!

Body Weight: ഇന്ന് ആളുകള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലോന്നാണ് ക്രമാതീതമായി   ശരീരഭാരം വര്‍ദ്ധിക്കുക എന്നത്.   ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  

ജോലി, ഭക്ഷണ രീതി എന്നിവ ഈ  ശാരീരിക മാറ്റത്തെ കാര്യമായി ബാധിക്കും.   എന്നാല്‍,  ശരീരഭാരം വര്‍ദ്ധിക്കുന്നത്  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ഒരു പരിധി വരെ തടയാന്‍ സാധിക്കും.  

അതില്‍ മുഖ്യമായതാണ്  രാത്രിയിലെ ഭക്ഷണം.  രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള നിരവധി പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം രാത്രിയിലെ ഭക്ഷണം തിരഞ്ഞെടുക്കാന്‍.  

രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം  

Pasta and Noodles: രാത്രിയില്‍   പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക.   പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറി അത് അമിത വണ്ണത്തിനും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകും.  രാത്രിയില്‍  നൂഡില്‍സ് പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. 

Sweets and Ice Cream : രാത്രി മധുരം കഴിയ്ക്കുന്നത്   ഒഴിവാക്കുക.   രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടി അത് പൊണ്ണത്തടിക്ക് കാരണമാകും.

Junk foods: പിസ, ബര്‍ഗര്‍ പോലുള്ള  വിഭവങ്ങള്‍  രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത്  ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം  

Dark Chocolates: കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകള്‍  രാത്രിയില്‍  കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

Preserved Non Veg Food: സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.

എന്നാല്‍, ഇതിലെല്ലാം ഉപരിയായി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്  Dinner Time. രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് പറയുന്നത്.  കുറഞ്ഞത്‌  ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രിയില്‍  കഴിക്കുകയുമരുത്....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News