Indoor Plants: മുറിയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്താം, ശുദ്ധവായുവും ഒപ്പം നല്ല ഉറക്കവും ഫലം

മുറിയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്.   Indoor Plants നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 10:34 PM IST
  • വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നത് മുറികളില്‍ ശുദ്ധവായു നല്‍കുകയും ഓക്‌സിജന്‍ നിറയ്ക്കുകയും ചെയ്യും. രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കും. കിടപ്പുമുറിയില്‍ വയ്ക്കാന്‍ അനുയോജ്യമായ ചില ചെടികളെക്കുറി ച്ച് അറിയാം.
Indoor Plants: മുറിയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്താം, ശുദ്ധവായുവും ഒപ്പം നല്ല ഉറക്കവും ഫലം

Indoor Plants Benefits: മുറിയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്.   Indoor Plants നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. 

വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നത്  (Indoor Plants) മുറികളില്‍ ശുദ്ധവായു നല്‍കുകയും ഓക്‌സിജന്‍ നിറയ്ക്കുകയും ചെയ്യും. രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കും.  കിടപ്പുമുറിയില്‍ വയ്ക്കാന്‍ അനുയോജ്യമായ  ചില  ചെടികളെക്കുറി ച്ച് അറിയാം.  ഉറക്കവും കിടപ്പ് മുറിയുടെ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സസ്യങ്ങള്‍ ഇവയാണ്.

മുല്ല
ഉറക്കത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ഉപാധിയാണ് മുല്ലച്ചെടിയെന്ന് വീലി൦ഗ് ജെസ്യൂട്ട് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മികച്ച ഉറക്കം നല്‍കുന്നതിന് പുറമെ ഇവ ഉത്കണ്ഠ കുറയ്ക്കുകയും ഉന്മേഷത്തോടെ ഉണരാന്‍ സഹായിക്കുകയും ചെയ്യും. എപ്പോഴും പൂവിടില്ല എങ്കിലും മുല്ല നല്‍കുന്ന  ഗുങ്ങള്‍ ഏറെയാണ്‌. 

 
ഗാര്‍ഡെനിയ
നല്ല ഉറക്കം നല്‍കാനുളള കഴിവ് ഇവയ്ക്കുണ്ട്. ഒരു ജര്‍മന്‍ പഠനത്തിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

Also Read: Health Tips: ക്ഷീണം തോന്നുന്നുണ്ടോ? ഈ ഭക്ഷണം കഴിച്ചാല്‍ ക്ഷീണം പറപറക്കും
 

സര്‍പ്പപ്പോള
സര്‍പ്പപ്പോള വീടിനകത്തെ ഓക്സിജന്‍റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ചതാണ്. ചെലവ് കുറഞ്ഞതും പരിപാലിക്കാന്‍  ഒട്ടുംതന്നെ  പ്രയാസമില്ലാത്തതുമായ ഈ ചെടി കിടപ്പു മുറിക്ക് വളരെ അനുയോജ്യമാണ്. വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന 12 തരം സസ്യങ്ങളുടെ കൂട്ടത്തില്‍ ഈ സസ്യവും പെടും. 

Also Read:  Dream Job: വെറുതെ കിടന്ന് പണം സമ്പാദിക്കാം എന്ന് പറയുന്നത് ചുമ്മാതല്ല...!!
 

കറ്റാര്‍വാഴ
മുറിവ്, പൊള്ളല്‍, പാടുകള്‍ എന്നിവയെല്ലാ ഭേദമാക്കാന്‍ ഇവ മികച്ചതാണ്. ശരീരത്തെ വിഷവിമുക്തമാക്കാനും ഇവ സഹായിക്കും. ക്ലീനി൦ഗ് ഏജന്റുകളില്‍ കാണപ്പെടുന്ന വിഷപാദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. വീടിനകത്തെ വായു ശുദ്ധീകരിക്കാനും ഇവ മികച്ചതാണ്. വീടിനകത്ത് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉണ്ടെങ്കില്‍ ഈ സസ്യത്തില്‍ തവിട്ട് കുത്തുകള്‍ കാണപ്പെടും. വീടിനകത്തെ അന്തരീക്ഷത്തെ കുറിച്ചുള്ള സൂചന ഈ സസ്യം നല്‍കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News