കടുപ്പത്തിൽ ഒരു കാപ്പി, അതും 300 കോടി കപ്പ് ലോകത്തെ ആകെ കാപ്പികുടിക്കാരുടെ കണക്കാണിത്. ചായ പോലെ തന്നെ ഇത്രയും ജനപ്രിയമായ മറ്റൊരു പാനിയം വേറെയുണ്ടാവില്ല. അതാണ് കാപ്പി. അതിപ്പൊ പാലൊഴിച്ചോ, കാപ്പിച്ചീനോയോ,കട്ടനോ ഏതാണെങ്കിലപം സംഭവം ഉഷാർ.
വെറുതേ ഇങ്ങിനെ കുടിക്കാൻ മാത്രമാണോ കാപ്പി. അതിനെന്തെങ്കിലും ഗുണമുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. പോരാത്തതിന് കാപ്പിയിലെ കഫീൻ അധികമായി ശരീരത്തിൽ എത്തുന്നത്. ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാലും കാപ്പി കുടിച്ചാൽ ചില ഗുണങ്ങളുണ്ട്.
കാപ്പിയുടെ ഗുണങ്ങൾ
1. നല്ല ഊർജം പ്രധാനം ചെയ്യുന്നു.
2. ടൈപ്പ്-2 ഡയബറ്റിക്സിൽ നിന്നും രക്ഷ എന്ന് ചില പഠനങ്ങൾ
3. തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്
4. വിഷാദ രോഗങ്ങളിൽ നിന്നും മാറ്റം
5. കരൾ രോഗങ്ങളെ ഒരു പരിധി വരെ അകറ്റും എന്ന് മറ്റ് ചില പഠനങ്ങൾ
6. ഹൃദയാരോഗ്യ സംരക്ഷണത്തിൽ ചെറുതല്ലാത്ത പങ്കെന്ന് ഒരു വിഭാഗം പഠനങ്ങൾ പറയുന്നു
7. നല്ല കാപ്പിയും നല്ല ആരോഗ്യവും പ്രധാനമാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...