Berries: ബെറിപ്പഴങ്ങൾ നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

Berries Health Benefits: ബെറിപ്പഴങ്ങൾ പോഷക​ഗുണങ്ങളാൽ സമ്പന്നമാണ്. നിരവധി രോഗങ്ങളുടെ സാധ്യതകളെ ചെറുക്കാനും ഇത് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 10:30 PM IST
  • ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബെറികൾ
  • ഇതിൽ ആന്തോസയാനിൻ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്
  • ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
Berries: ബെറിപ്പഴങ്ങൾ നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

നിങ്ങൾ ബ്ലൂബെറിയും സ്‌ട്രോബെറിയും പ്രിയപ്പെട്ടവയാണോ. ബെറിപ്പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോ​ഗ്യകരമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. പുഡിങ്ങുകൾ, ഐസ്ക്രീമുകൾ, കേക്കുകൾ, സ്മൂത്തികൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ ബെറിപ്പഴങ്ങൾ ചേർക്കാം. ബെറിപ്പഴങ്ങൾ പോഷക​ഗുണങ്ങളാൽ സമ്പന്നമാണ്. മാത്രമല്ല, നിരവധി രോഗങ്ങളുടെ സാധ്യതകളെ ചെറുക്കാനും ഇത് സഹായിക്കും.

ബെറിപ്പഴങ്ങളുടെ ആരോഗ്യ ഗുണങ്ങൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം: ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബെറികൾ. ഇതിൽ ആന്തോസയാനിൻ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു: ബെറികൾ പ്രകൃതിദത്ത മധുരമുള്ളതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ നിയന്ത്രിച്ച് നിർത്താൻ ഇതിന് സാധിക്കും.

നാരുകളാൽ സമ്പുഷ്ടം: ബെറിപ്പഴങ്ങൾ നാരുകളാൽ സമ്പുഷ്ടമാണ്. അതിനാൽ ഇവ ദഹനത്തെ സഹായിക്കുകയും കൂടുതൽ സമയം വിശപ്പ് രഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കും.

വീക്കം കുറയ്ക്കുന്നു: ബെറിപ്പഴങ്ങൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അണുബാധയിൽ നിന്നും ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു.

ഹൃദയാരോ​ഗ്യത്തിന് മികച്ചത്: ബെറിയിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാൽ ഇവ ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ നിരീക്ഷണത്തിൽ അവ ആരോഗ്യകരമായ സൂപ്പർഫുഡുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കാൻസറിനെതിരെ പോരാടാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

ചർമ്മത്തിന് നല്ലത്: ബെറിപ്പഴങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. അവയുടെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

പോഷക സമ്പുഷ്ടം: ബെറികൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വ്യത്യസ്ത ബെറിപ്പഴങ്ങൾ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ, പ്രീബയോട്ടിക്സ് എന്നിവ നൽകുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News