Pepper Benefits: ശൈത്യകാലത്ത് കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ​ഗുണങ്ങൾ

Pepper Benefits in Winter: കുരുമുളകിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്തുണ്ടാകുന്ന ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 06:33 PM IST
  • കുരുമുളക് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും
  • കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്
  • ഇത് വിവിധ തരത്തിലുള്ള അണുബാധകളെ തടയാൻ സഹായിക്കുന്നു
Pepper Benefits: ശൈത്യകാലത്ത് കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ​ഗുണങ്ങൾ

Pepper Health Benefits: ശൈത്യകാലത്ത് കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. കുരുമുളകിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്തുണ്ടാകുന്ന ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. കുരുമുളക് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും.

കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് വിവിധ തരത്തിലുള്ള അണുബാധകളെ തടയാൻ സഹായിക്കുന്നു. ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളെ പ്രതിരോധിക്കാൻ കുരുമുളക് സഹായിക്കും. സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ കുരുമുളകിനുണ്ട്.

ALSO READ: സമ്മർദ്ദം ഉള്ളപ്പോൾ ഈ ഭക്ഷണങ്ങൾ കഴിക്കരുത്; വിപരീത ഫലം ചെയ്യും

വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇതാണ് കുരുമുളകിന് രുചിയും ഗുണങ്ങളും നല്‍കുന്നത്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാൽ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

കുരുമുളക് കഴിക്കുന്നത് വയറുവീർക്കൽ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. കുരുമുളകിലെ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ സന്ധിവാതത്തെ തടയാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കത്തിച്ചു കളയാന്‍ പൈപ്പറിൻ സഹായിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്താം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News