Potato: ഉരുളക്കിഴങ്ങ് തടി കൂട്ടുമോ? യാഥാർത്ഥ്യം ഇതാണ്

Potato for weight loss:  ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 03:27 PM IST
  • എല്ലാ പച്ചക്കറികളെയും പോലെ ഇതിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • ഇത് നമ്മുടെ ശരീരത്തിന് ഗുണകരമാണോ അല്ലയോ എന്നത് അത് പാകം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു.
Potato: ഉരുളക്കിഴങ്ങ് തടി കൂട്ടുമോ? യാഥാർത്ഥ്യം ഇതാണ്

നമ്മളിൽ പലരും ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നോക്കാം..?

നിങ്ങൾ ഒരു ഉരുളക്കിഴങ്ങ് പ്രേമിയാണോ?

പച്ചക്കറികളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഉരുളക്കിഴങ്ങ്. അമിതവില ഇല്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ഉരുളക്കിഴങ്ങ് ഉപയോ​ഗിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. നല്ല രുചിയുള്ള പച്ചക്കറികളിൽ ഉൾപ്പെടുന്നതാണ് ഇത്.  പ്രോട്ടീനടക്കമുള്ള നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്നാണെങ്കിൽ ഉരുളക്കിഴങ്ങ് പല രീതിയിലുള്ള പലഹാരമായും മറ്റും ലഭിക്കും. ചിപ്സ്, കട്ലറ്റ് ഇവയൊക്കെ അതിൽ ഉൾപ്പെടും. 

ഉരുളക്കിഴങ്ങ് ശരീരത്തിന് നല്ലതാണോ? 

ഉരുളക്കിഴങ്ങ് ആരോഗ്യകരമാണോ അല്ലയോ എന്നത് എപ്പോഴും ചർച്ചാ വിഷയമാണ്. പച്ചക്കറിയെന്ന നിലയിൽ വിവിധ പോഷകങ്ങളാൽ സമ്പന്നമാണെന്ന് ഒരു വശത്ത് പറയുമ്പോൾ, ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണെന്ന വാദവും ഉയരുന്നു. അവ വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പൊതുവേ പറയപ്പെടുന്നത്.

ALSO READ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ?രക്തസമ്മർദ്ദത്തിലുള്ള ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ഡോക്ടർമാരുടെ അഭിപ്രായം

മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലരും ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

ഉരുളക്കിഴങ്ങ് എങ്ങനെ പാചകം ചെയ്യാം?

ഉരുളക്കിഴങ്ങും ഒരു തരം പച്ചക്കറി തന്നെയാണ്. എല്ലാ പച്ചക്കറികളെയും പോലെ ഇതിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഗുണകരമാണോ അല്ലയോ എന്നത് അത് പാകം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഫ്രെഞ്ച് ഫ്രൈകൾ, ചിപ്സ് എന്ന രീതിയിൽ ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഉരുളക്കിഴങ്ങ് അമിതമായി എണ്ണ ചേർത്ത് പാകം ചെയ്യുന്നത് അതിന്റെ ​ഗുണങ്ങൾ ഇല്ലാതാക്കുന്നു. ഇവ അമിതമായോ അല്ലെങ്കിൽ പതിവായോ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷകരമാണ്.  പ്രത്യേകിച്ച് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇതിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ആരോഗ്യകരമായ രീതിയിൽ ഉരുളക്കിഴങ്ങ് കഴിക്കണമെങ്കിൽ, നിങ്ങൾ തീർച്ചയായും അവ എണ്ണയിൽ കഴിക്കരുത്. 

ദിവസവും ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?

ദിവസവും ഒരു ഉരുളക്കിഴങ്ങ് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ചില ഗുണങ്ങൾ നൽകുമെന്നത് ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. എണ്ണയിൽ വറുക്കാത്ത ഉരുളക്കിഴങ്ങുകൾ കഴിക്കുകയോ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാത്തിടത്തോളം കാലം ശരീരത്തിന് വലിയ അപകടമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. 

ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കുറയുമോ? 

ഡയറ്റ് ചെയ്യുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പക്ഷേ, ഇത് അധികം കഴിക്കരുത്. എന്നാൽ, ചെറിയ അളവിലുള്ള ഉരുളക്കിഴങ്ങ് ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും ഗുണം ചെയ്യുമെന്ന് ഫിറ്റ്നസ് വിദഗ്ധർ പറയുന്നു. 

ദഹനത്തെ സഹായിക്കുന്നു

ഉരുളക്കിഴങ്ങ് ദഹനത്തെ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഇതേക്കുറിച്ച് നടത്തിയ പഠനത്തിൽ ഉരുളക്കിഴങ്ങിലെ അന്നജം എന്ന പദാർത്ഥം ദഹനത്തെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വയറ്റിൽ വികസിക്കുന്ന ക്യാൻസറായ വൻകുടൽ അർബുദത്തെ തടയാൻ ഉരുളക്കിഴങ്ങുകൾ കണ്ടെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News