Tea Bad Combination Foods: ചായയ്ക്കൊപ്പം അബദ്ധത്തിൽ പോലും ഇവ കഴിക്കരുത്

Tea Bad Combination Foods:  സാധാരണ  ചായ കുടിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമാകുന്ന ചില ഭക്ഷണങ്ങൾ നാം അതിനൊപ്പം കഴിക്കാറുണ്ട്. ഇത് നമ്മുടെ ആരോഗ്യം മോശമാക്കിയേക്കാം. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 10:27 PM IST
  • രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
Tea Bad Combination Foods: ചായയ്ക്കൊപ്പം അബദ്ധത്തിൽ പോലും ഇവ കഴിക്കരുത്

Tea Side Effects: ചായ കുടിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവർ ആരുംതന്നെ ഉണ്ടാവില്ല. മിക്കവരും തന്നെ ദിവസത്തില്‍ ഒരു തവണ എങ്കിലും ചായ കുടിക്കും. ഭൂരിപക്ഷം ആളുകളുടെയും പ്രഭാതം ആരംഭിക്കുന്നത് ചായയിലൂടെയാണ്.....  

Also Read:  Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം 

രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ, അത്  എല്ലാവര്‍ക്കുംതന്നെ  ഇഷ്ടമാണ്. ഒട്ടുമിക്കവര്‍ക്കും അതു ഒരു ശീലവുമാണ്.  ചിലര്‍ക്ക് ചായ വളരെ ഇഷ്ടമാണ്,  രാവിലെ എഴുന്നേറ്റയുടൻ അവർ ചായ കുടിക്കും. ചായയോടെയാണ് അവര്‍ ദിവസം ആരംഭിക്കുക. 

Also Read:  Career Growth: കരിയറില്‍ തടസം, പുരോഗതിയുടെ പാതകള്‍ തുറക്കാന്‍ ഇതാ വഴികള്‍  
 
എന്നാൽ, രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത്  നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.  അതായത്, രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും എന്നതാണ് പ്രധാന വസ്തുത.  ഇത് മാത്രമല്ല, ഇത്തരത്തിൽ വെറുംവയറ്റിൽ  ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.   

അതുകൂടാതെ, നിങ്ങൾ ഒരു ചായ പ്രേമിയാണ് എങ്കിൽ ചായയ്‌ക്കൊപ്പം അബദ്ധത്തിൽ പോലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണപാനീയങ്ങളിലുണ്ട്. ചായ കുടിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ സാധാരണ  ചായ കുടിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമാകുന്ന ചില ഭക്ഷണങ്ങൾ നാം അതിനൊപ്പം കഴിക്കാറുണ്ട്. ഇത് നമ്മുടെ ആരോഗ്യം മോശമാക്കിയേക്കാം. ചായയ്ക്കൊപ്പം അബദ്ധത്തിൽ പോലും കഴിയ്ക്കാന്‍ പാടില്ലാത്ത അത്തരം ചില  ഭക്ഷണപാനീയങ്ങളെക്കുറിച്ച് അറിയാം.  

1. നാരങ്ങ

പലരും നാരങ്ങ ചേർത്ത ചായ കുടിക്കാറുണ്ട്. എന്നാൽ, ചായയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചായ കുടിക്കുന്നത് ഒഴിവാക്കണം. വാസ്തവത്തിൽ, നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർന്ന് പരസ്പരം സ്വാധീനം കുറയ്ക്കുന്നു. ഇത് മാത്രമല്ല, നാരങ്ങയില്‍ ഉള്ള  ആസിഡ്  ഗുണങ്ങള്‍ ചായയോട് ചേര്‍ന്ന് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യാം. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്ക് വഴി തെളിക്കാം. 

2. മഞ്ഞൾ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

ചായ കുടിച്ചതിന് ശേഷം ഊർജം ലഭിക്കുന്നത് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന കഫീൻ മൂലമാണ്. നിങ്ങൾ ചായയ്‌ക്കൊപ്പം മഞ്ഞൾ അടങ്ങിയ എന്തെങ്കിലും കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. കാരണം മഞ്ഞൾ ചൂടുള്ളതാണ്. ചായയ്‌ക്കൊപ്പം മഞ്ഞൾ അടങ്ങിയ എന്തെങ്കിലും കഴിച്ചാൽ ശരീരത്തിലെ ചൂട് കൂടും. ഇതുമൂലം നിങ്ങൾക്ക് വിയർപ്പ് അല്ലെങ്കിൽ തലകറക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുമൂലം ദഹന പ്രശ്നങ്ങളും ഉണ്ടാകാം. 

3. വറുത്ത പലഹാരങ്ങൾ 

മഴക്കാലത്ത് ആളുകൾ ചായയും വറുത്ത പലഹാരങ്ങളും ഇഷ്ടപ്പെടുന്നു.  പലപ്പോഴും ആളുകൾ ചായയ്‌ക്കൊപ്പം വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചായയ്ക്കൊപ്പം എണ്ണയില്‍ പൊരിച്ച സാധനങ്ങള്‍ കഴിയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത്, വായറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴി തെളിക്കാം.  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News