Hair Fall Treatment: മുടി കൊഴിച്ചില്‍? ഈ മാന്ത്രിക എണ്ണ മതി, തലമുടി പനങ്കുല പോലെ വളരും!!

Hair Fall Treatment: മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും  മുടി  ദുർബലമാകുകയും ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 06:22 PM IST
  • മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം പരിഹാരങ്ങള്‍ ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്
Hair Fall Treatment: മുടി കൊഴിച്ചില്‍? ഈ മാന്ത്രിക എണ്ണ മതി, തലമുടി പനങ്കുല പോലെ വളരും!!

Hair Fall Treatment: അഴകാര്‍ന്ന സുന്ദരമായ മുടി പെണ്‍കുട്ടികളുടേയും സ്വപ്നമാണ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ്  ഇടതൂര്‍ന്ന സുന്ദരമായ മുടി. അഴകാര്‍ന്ന മുടി ആരും ഒന്ന് നോക്കിപ്പോകും....

പരസ്യങ്ങളിൽ കാണുന്നതുപോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും.  സുന്ദരമായ മുടിയ്ക്ക്  ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി,  ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. മുടിയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍  നാം കാണിക്കുന്ന പിഴവുകള്‍  മുടി നഷ്ടമാകാന്‍ ഇടയാക്കുന്നു.  

Also Read:  Covid India Update: കൊറോണ ക്രമാതീതമാകുന്നു. 24 മണിക്കൂറിനുള്ളിൽ 4,435 പുതിയ കേസുകൾ

ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും  മുടി  ദുർബലമാകുകയും ചെയ്യും.  

Also Read: Coconut Water Benefits: കരിക്കിന്‍ വെള്ളം മികച്ച വേനല്‍ക്കാല പാനീയം!! കാരണമിതാണ് 
 
ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം പരിഹാരങ്ങള്‍  ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്. ആ അവസരത്തില്‍, ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന്, മുടിയെ കൂടുതല്‍ ദൃഡവും സുന്ദരവുമാക്കുന്നതിന് നമ്മുടെ അടുക്കളയില്‍നിന്ന് തന്നെ പരിഹാരം കണ്ടെത്താം. 

മുടികൊഴിച്ചിലടക്കം മുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഈ മാന്ത്രിക എണ്ണ. ഇത് വീട്ടില്‍തന്ന എളുപ്പത്തില്‍ ഉണ്ടാക്കുവാനും സാധിക്കും.  ഈ മാന്ത്രിക എണ്ണ നിങ്ങള്‍ നേരിടുന്ന മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തിന് ഉത്തമ പരിഹാരമാണ്. 

ഈ എണ്ണ ഉണ്ടാക്കാന്‍ ആവശ്യമായി വേണ്ടത് കറിവേപ്പിലയാണ്. കറിവേപ്പിലയില്‍ നമുക്കറിയാം പ്രോട്ടീൻ, വിറ്റാമിനുകൾ, ബീറ്റാ കരോട്ടിൻ തുടങ്ങിയവാ അടങ്ങിയിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ കറിവേപ്പില എണ്ണ മുടിയെ കരുത്തും നീളവും കട്ടിയുള്ളതും മനോഹരവുമാക്കാൻ സഹായിക്കുന്നത്.

കറിവേപ്പില എണ്ണ ഉണ്ടാക്കുന്ന വിധം: -

മുടി നിങ്ങളുടെ സൗന്ദര്യത്തിന് ഭംഗി കൂട്ടുന്നു. എന്നാൽ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മലിനീകരണവും കാരണം മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. നിങ്ങളുടെ മുടി ക്രമേണ കനംകുറഞ്ഞതായി മാറുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളും കഷണ്ടിയുടെ ഇരയാകാം. ഇത്തരമൊരു സാഹചര്യത്തിലാണ് ആന്‍റി ഹെയർ ഫാൾ കറിവേപ്പില ഹെയർ ഓയിൽ ഉണ്ടാക്കുന്നതിനുള്ള രീതി അറിയാം.

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിയ്ക്കുന്ന കറിവേപ്പില എണ്ണ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ:- 

വെളിച്ചെണ്ണ:  4-5 സ്പൂൺ  
കറിവേപ്പില: 1 പിടി 

കറിവേപ്പില മുടിയിൽ എണ്ണ ഉണ്ടാക്കുന്നത് എങ്ങനെ? (കറിവേപ്പില എണ്ണ ഉണ്ടാക്കുന്ന വിധം) 

കറിവേപ്പില എണ്ണ ഉണ്ടാക്കാൻ, ആദ്യം ഒരു പാൻ എടുക്കുക. അതിനു ശേഷം 4-5 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിൽ, ഒരു പിടി കറിവേപ്പില ഇട്ട് നിറം മാറുന്നത് വരെ ചൂടാക്കുക. ഇതിനുശേഷം, ഗ്യാസ് ഓഫ് ചെയ്ത് എണ്ണ തണുക്കാൻ വയ്ക്കുക. ഇപ്പോൾ നിങ്ങളുടെ  കൊഴിച്ചിലിനുള്ള കറിവേപ്പില എണ്ണ തയ്യാർ. തയ്യാറാക്കിയ എണ്ണ കുപ്പിയില്‍ നിറച്ച് സൂക്ഷിക്കുക.

കറിവേപ്പില മുടിയുടെ എണ്ണ എങ്ങനെ ഉപയോഗിക്കാം? (കറിവേപ്പില മുടിയുടെ എണ്ണ പുരട്ടുന്ന വിധം)

കറിവേപ്പില എണ്ണ എടുത്ത് മുടിയുടെ വേരുകളിലും തലയോട്ടിയിലും പുരട്ടുക. എന്നിട്ട് നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം മുടി കഴുകാം.  മികച്ച ഫലങ്ങൾക്കായി, നിങ്ങൾ ആഴ്ചയിൽ 2-3 തവണയെങ്കിലും ഈ എണ്ണ പുരട്ടാം.. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News