താരൻ ഒരുവിധം എല്ലാവരിലും കാണുന്ന ഒരു പ്രശ്നമാണ്. തലയോട്ടിയിൽ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത അടരുകൾ മുടികൊഴിച്ചിലിനും തല ചൊറിച്ചിലിനുമൊക്കെ കാരണമായി മാറുന്നു. പലരിലുമിത് ആശങ്കയും നിരാശയുമെല്ലാം വർധിപ്പിക്കുന്നുണ്ട്. ശൈത്യകാലത്ത് നമ്മുടെ തലയിൽ താരൻ കൂടുകലായി ഉണ്ടാകാം. താരൻ വിരുദ്ധ ഷാംപൂകൾ പോലും പലപ്പോഴും അതിനെതിരെ പ്രവർത്തിക്കില്ല.
പഴയ വീട്ടുവൈദ്യങ്ങൾ ഉപയോഗപ്രദമാകുന്നത് ഇവിടെയാണ്. കാരണം അവയെല്ലാം പാർശ്വഫല വിമുക്തമാണ്. താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ സഹായിക്കുന്ന അഞ്ച് വീട്ടുവൈദ്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ
ഉലുവ അല്ലെങ്കിൽ മേത്തി വിത്ത്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ മുടിക്ക് വളരെ നല്ല പ്രകൃതിദത്ത ചേരുവകളാണ്. ഇവ മൂന്നും മിക്‌സ് ചെയ്ത് തലയിൽ പുരട്ടുന്നത് താരനെ ഇല്ലാതാക്കും.
വെളിച്ചെണ്ണ ഒരു പാനിൽ 2-3 മിനിറ്റ് ചെറു തീയിൽ ചൂടാക്കുക. എണ്ണ തിളച്ചു തുടങ്ങുമ്പോൾ തന്നെ അതിൽ 2-3 ടീസ്പൂൺ ഉലുവയും കറിവേപ്പിലയും ചേർക്കുക. ലിഡ് ഉപയോഗിച്ച് കുറച്ച് മിനിറ്റ് പാൻ മൂടിവയ്ക്കുക. എണ്ണയിൽ ബാക്കിയുള്ള രണ്ട് ചേരുവകളിൽ നിന്നുള്ള എല്ലാ ഗുണങ്ങളും ഇറങ്ങാനാണിത്.
വിത്തുകളും ഇലകളും ബ്രൗൺ നിറമാകാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. ഓഫ് ചെയ്ത ശേഷം, മിശ്രിതം അൽപ്പം തണുപ്പിച്ച് ഒരു ഗ്ലാസ് ജാറിൽ അരിച്ചെടുക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ പുരട്ടുക. കുറഞ്ഞത് 1 മണിക്കൂറെങ്കിലും ഇത് തലയിൽ പുരട്ടിയിരിക്കണം. തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
തൈരും മുട്ടയും
2-3 ടേബിൾസ്പൂൺ തൈരിൽ ഒരു മുട്ട ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. അതേസമയം മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. നിങ്ങളുടെ തലമുടിയിൽ ഈ മാസ്ക് പുരട്ടി ഷവർ തൊപ്പി / ടവൽ കൊണ്ട് മൂടുക. 1 മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. താരൻ അകറ്റാനുള്ള ഒരു ഉറപ്പായ പ്രതിവിധിയാണിത്.
Also Read: Pulse oximeter | എന്താണ് പൾസ് ഓക്സിമീറ്റർ? ഓക്സിജൻ നില പരിശോധിക്കുന്നത് എങ്ങനെ?
കറ്റാർ വാഴയും തൈരും
തൈരിൽ ബി വിറ്റാമിനുകളും സിങ്കും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കറ്റാർ വാഴയും മുടിക്ക് വളരെ നല്ലതാണ്. ഒരു കറ്റാർ വാഴ എടുക്കുക. മുകളിലെ പാളി തൊലി കളഞ്ഞ് അലോവേറ ജെൽ എടുത്ത ഒരു ബ്ലെൻഡറിൽ യോജിപ്പിക്കുക. ഒരു കപ്പ് തൈരിൽ 2-3 ടീസ്പൂൺ കറ്റാർ വാഴ നല്ലപോലെ മിക്സ് ചെയ്യുക. ഈ മാസ്ക് മുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
നിങ്ങളുടെ ഹെയർ വാഷ് ദിനചര്യയിൽ ഇവ രണ്ടും സംയോജിപ്പിച്ചാൽ താരൻ, മുടികൊഴിച്ചിൽ, പൊട്ടൽ തുടങ്ങി മുടിയുടെ പ്രശ്‌നങ്ങൾ തീർച്ചയായും കുറയ്ക്കാനാകും. ഈ രണ്ട് ചേരുവകൾക്കും കണ്ടീഷനിംഗ് പ്രോപ്പർട്ടികൾ ഉണ്ട്.
ആപ്പിൾ സിഡർ വിനിഗർ
ആപ്പിൾ സിഡർ വിനിഗറിന് നമ്മുടെ മുടിയിൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ആപ്പിൾ സിഡർ വിനിഗർ താരൻ കുറയ്ക്കാൻ സഹായിക്കും. 3/4 കപ്പ് ആപ്പിൾ സിഡർ വിനിഗർ 1 കപ്പ് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക. സാധാരണ പോലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, സാധാരണ വെള്ളം ഒഴിച്ച് കഴുകും പോലെ ഈ മിശ്രിതം തലയിൽ ഒഴിക്കുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുക.
വെളിച്ചെണ്ണയും കർപ്പൂരവും
കർപ്പൂരം മുടിക്ക് വളരെ നല്ലതാണ്. പതിവായി ഉപയോഗിക്കുകയാണെങ്കിൽ താരനെ ചികിത്സിക്കാൻ കഴിയും. വെളിച്ചെണ്ണ അൽപം ചൂടാക്കി കർപ്പൂരം ചതച്ച് അതിൽ കലർത്തുക. ചെറുചൂടുള്ള മിശ്രിതം നിങ്ങളുടെ തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...