കുട്ടികളുടെ വളർച്ചയ്ക്ക് പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നൽകുന്നു.
മസിലുകൾക്ക് കരുത്ത് പകരാനും നെയ്യ് മികച്ചതാണ്. ഭാരക്കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് ഭാരം വർധിപ്പിക്കാൻ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർധിക്കും.
നെയ്യിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച, ചർമ്മം, പ്രതിരോധശേഷി എന്നിവയ്‌ക്ക് വിറ്റാമിൻ എ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഇയും അത്യാവശ്യമാണ്. നെയ്യിൽ മികച്ച അളവിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും നെയ്യ് ഗുണം ചെയ്യും.
ALSO READ: Hypothyroidism: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം; ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കാം
കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധപ്രശ്നം നേരിടാനും നെയ്യ് നല്ലതാണ്. ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് നൽകാൻ ശ്രമിക്കുന്നതാണ് ഉത്തമം. നെയ്യിൻ ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം നെയ്യ് ഉത്തമമാണ്.
കുട്ടികൾക്ക് ഓർമ ശക്തിയും ബുദ്ധി ശക്തിയും വർധിപ്പിക്കാൻ നെയ്യ് നല്ലതാണ്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. പത്ത് വയസു വരെയുള്ള കുട്ടികൾക്ക് ദിവസവും നെയ്യ് കൊടുക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് ഏറെ നല്ലതാണെന്ന് ആയുർവേദത്തിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...