Sneezing: തുമ്മൽ അസഹനീയമാണോ? നിർത്താൻ ചില പൊടികൈകൾ ഇതാ

Remedies For Sneezing : പൊടികൊണ്ടുള്ള അലർജിയാണ് പലരിലും തുമ്മൽ ഉണ്ടാകുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 02:11 PM IST
  • പൊടിയടിച്ചാലും, മൂക്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും എത്തിപ്പെട്ടാലും നമ്മുക്ക് തുമ്മൽ ഉണ്ടാകും.
  • നിങ്ങൾക്ക് എന്ത് കാരണം കൊണ്ടാണ് തുമ്മൽ ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി അത് ഒഴിവാക്കുക.
  • മൂന്നിൽ ഒരാൾക്ക് വെച്ച് കടുത്ത വെളിച്ചത്തിലേക്ക് നോക്കുമ്പോൾ തുമ്മൽ ഉണ്ടാകുന്ന പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • തുമ്മാൻ തോന്നുന്ന സമയത്ത് അതിശക്തമായി മൂക്ക് ചീറ്റുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുവിനെ പുറം തള്ളാൻ സഹായിക്കും.
Sneezing: തുമ്മൽ അസഹനീയമാണോ? നിർത്താൻ  ചില പൊടികൈകൾ ഇതാ

തുമ്മൽ വളരെ സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്നമാണ്. പൊടിയടിച്ചാലും, മൂക്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും എത്തിപ്പെട്ടാലും നമ്മുക്ക് തുമ്മൽ ഉണ്ടാകും. എന്നാൽ ചില നേരങ്ങളിൽ നിർത്താൻ പറ്റാതെ ഉണ്ടാകുന്ന തുമ്മൽ നമ്മുക്ക് അസ്വസ്ഥതയാകാറുണ്ട്. അത് നിർത്താൻ വഴികൾ അന്വേഷിക്കാത്തവരും കുറവല്ല. പൊടിയോട് അലർജി ഉള്ളവരിലാണ് പ്രധാനമായും ഈ പ്രശ്‌നം കണ്ട് വരാറുള്ളത്. തുമ്മൽ വരാതിരിക്കാനും വന്നാൽ നിർത്താനുമുള്ള ചില പൊടികൈകൾ.

1) തുമ്മല്ലിന്റെ കാരണം കണ്ടെത്തുക.

നിങ്ങൾക്ക് എന്ത് കാരണം കൊണ്ടാണ് തുമ്മൽ ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തുക.  ചിലപ്പോൾ അത് പൊടിയാകാം, പൂമ്പൊടിയാകാം, പെർഫ്യൂം ആകാം. അത് എന്താണെന്ന് കണ്ടെത്തി അത് പൂർണമായും ഒഴിവാക്കുക ശ്രമിക്കുക. അത് ഒഴിവാക്കുന്നത് നിങ്ങളെ തുമ്മൽ വരാതിരിക്കാൻ സഹായിക്കും.

ALSO READ : Heart Health: പ്രമേഹം ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

2) അലർജി ചികിത്സിച്ച് മാറ്റുക

നിങ്ങളുടെ അലർജി ചികിത്സിച്ച് മാറ്റുകയെന്നതാണ് മറ്റൊരു പരിഹാരം. നിങ്ങൾക്ക് എപ്പോഴാണ് അല്ലെങ്കിൽ എന്ത് ചെയ്യുമ്പോഴാണ് തുമ്മൽ ഉണ്ടാകുന്നതെന്ന് ശ്രദ്ധിച്ച് ആർജി വിദഗ്ദ്ധനോട് പറയുന്നത് അലർജിയുടെ കാരണം കണ്ടെത്താൻ സഹായിക്കും.

3) കടുത്ത വെളിച്ചത്തിലേക്ക് നോക്കാതിരിക്കുക

കടുത്ത വെളിച്ചത്തിലേക്ക് നോക്കാതിരിക്കാൻ ശ്രമിക്കുക. കാരണം മൂന്നിൽ ഒരാൾക്ക് വെച്ച് കടുത്ത വെളിച്ചത്തിലേക്ക് നോക്കുമ്പോൾ തുമ്മൽ ഉണ്ടാകുന്ന പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ഫോറ്റിക് സ്നീസിംഗ് എന്നാണ് പറയുന്നത്. ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതിന് കൂളിംഗ് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്.

4) മിതമായി ഭക്ഷണം  കഴിക്കുക

അമിതമായി ഭക്ഷണം കഴിച്ചാൽ തുമ്മൽ ഉണ്ടാകുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് കാര്യമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. അതിനാൽ തന്നെ ഇതിനെ സംബന്ധിച്ച് പഠനങ്ങൾ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്.

5) മൂക്ക് ചീറ്റുക

മൂക്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും എത്തിയാൽ തുമ്മാനുള്ള സാധ്യത കൂടുതലാണ്, അത് കൊണ്ട്  തന്നെ തുമ്മാൻ തോന്നുന്ന സമയത്ത് അതിശക്തമായി മൂക്ക് ചീറ്റുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുവിനെ പുറം തള്ളാൻ സഹായിക്കും. മാത്രമല്ല അത് പുറത്ത് പോയാൽ തുമ്മൽ നിൽക്കുകയും ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News