Female Urination Device : പാന്റാണെങ്കിൽ എന്ത്? സ്ത്രീകൾക്ക് നിന്ന് മൂത്രമൊഴിക്കാനും സംവിധാനങ്ങൾ

പൊതു ടോയ്‌ലെറ്റുകൾ (Common Toilet) മറ്റും ഉപയോഗിക്കേണ്ടി വരുമ്പോൾ ഇന്ഫെക്ഷന്റെ സാധ്യത ഒഴിവാക്കാനാണ് ഈ സംവിധാനം കൊണ്ട് വന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 02:20 PM IST
  • പ്രധാനമായും ഉയർന്ന് വന്ന ചോദ്യമാണ് പാന്റിട്ടാൽ പെൺകുട്ടികൾ എങ്ങനെ മൂത്രമൊഴിക്കും? ശരിക്കും ഇതിന് നിരവധി സംവിധാനങ്ങളുണ്ട്.
  • പൊതു ടോയ്‌ലെറ്റുകൾ (Common Toilet) മറ്റും ഉപയോഗിക്കേണ്ടി വരുമ്പോൾ ഇന്ഫെക്ഷന്റെ സാധ്യത ഒഴിവാക്കാനാണ് ഈ സംവിധാനം കൊണ്ട് വന്നത്.
  • മാത്രമല്ല ട്രാൻസ് സ്ത്രീകൾക്ക് മൂത്രമൊഴിക്കാനും ഇത് സഹായിക്കും. സ്ത്രീകൾക്കും നിന്ന് തന്നെ മൂത്രമൊഴിക്കാൻ സഹായിക്കും.
  • 1990 കൾ മുതലാണ് ഈ ഉപകരണങ്ങൾ പ്രചാരത്തിൽ വരാൻ ആരംഭിച്ചത്.
Female Urination Device : പാന്റാണെങ്കിൽ എന്ത്? സ്ത്രീകൾക്ക് നിന്ന് മൂത്രമൊഴിക്കാനും സംവിധാനങ്ങൾ

ബാലുശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neural Uniform) നടപ്പാക്കിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. അതിൽ പ്രധാനമായും ഉയർന്ന് വന്ന ചോദ്യമാണ് പാന്റിട്ടാൽ പെൺകുട്ടികൾ എങ്ങനെ മൂത്രമൊഴിക്കും? ശരിക്കും ഇതിന് നിരവധി സംവിധാനങ്ങളുണ്ട്.

പൊതു ടോയ്‌ലെറ്റുകൾ (Common Toilet) മറ്റും ഉപയോഗിക്കേണ്ടി വരുമ്പോൾ ഇന്ഫെക്ഷന്റെ സാധ്യത ഒഴിവാക്കാനാണ് ഈ സംവിധാനം കൊണ്ട് വന്നത്. മാത്രമല്ല ട്രാൻസ് സ്ത്രീകൾക്ക് മൂത്രമൊഴിക്കാനും ഇത് സഹായിക്കും. സ്ത്രീകൾക്കും നിന്ന് തന്നെ മൂത്രമൊഴിക്കാൻ സഹായിക്കും. 1990 കൾ മുതലാണ് ഈ ഉപകരണങ്ങൾ പ്രചാരത്തിൽ വരാൻ ആരംഭിച്ചത്.

ALSO READ: Weight loss Tips: മെലിഞ്ഞ അരക്കെട്ട് വേണോ? ഈ പാനീയം ദിവസവും 2 - 3 തവണ കുടിച്ചാല്‍ മതി

 സ്ത്രീകൾ പുറത്ത് പോകുമ്പോൾ പോകുമ്പോൾ പൊതു ടോയ്‌ലെറ്റുകൾ വൃത്തിയില്ലാത്തത് മൂലം മൂത്രം ഒഴിക്കാൻ സാധിക്കാത്ത അവസ്ഥ മൂലം മൂത്രം പിടിച്ച് വെക്കേണ്ടി വരാറുണ്ട്. അത്പോലെ തന്നെ മണിക്കൂറുകളോളം മൂത്രം ഒഴിക്കാതിരിക്കുന്നതും മൂത്രനാള അണുബാധയ്ക്ക് കാരണമാകും. മാത്രമല്ല മൂത്രം ഒഴിക്കേണ്ടത് ശരീരത്തിൽ നിന്ന് ടോക്സിനുകൾ ഒഴിവാക്കാനും അത്യാവശ്യമാണ്.

ALSO READ: Skin Whitening Cream Side Effects: ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

അതേസമയം ചിലർ  പൊതു ടോയ്‌ലെറ്റുകളിൽ ഇരിക്കാൻ സാധിക്കാത്തത് മൂലം, പകുതി മാത്രം ഇരിക്കുന്ന രീതിയിൽ നിന്ന് കൊണ്ട് മൂത്രം ഒഴിക്കാറുണ്ട്. ഇതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് പെൽവിക് മസിലുകളിൽ പ്രശ്‌നം ഉണ്ടാക്കും. അത്കൊണ്ട് തന്നെ ഒരിക്കലും അങ്ങനെ ചെയ്യാനും പാടില്ല.

ALSO READ: Obese CHildren : അമിതഭാരമുള്ള കുട്ടികളിൽ ഹൃദ്രോഗത്തിന് സാധ്യത കൂടുതൽ

ഇപ്പോഴുള്ള യൂറിനറി ഡിവൈസുകൾ ചെറുതും ഭാരമില്ലാത്തതും കൊണ്ട് നടക്കാൻ സാധിക്കുന്നതുമാണ്.മാത്രമല്ല ഈ ഉപകാരണങ്ങൾ ആവശ്യം കഴിഞ്ഞാൽ ഒഴിവാക്കാനും സാധിക്കും.  നിരവധി യൂറിനേഷൻ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ ഒരുവട്ടം ഉപയോഗിച്ച് ഒഴിവാക്കാവുന്നതും, വീണ്ടും ഉപയോഗിക്കാവുന്നതും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News