നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വൃക്കകൾ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. തിരക്കുപിടിച്ച ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും കാരണം വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരികയും അതുവഴി വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല തെറ്റുകളും കാരണം കിഡ്നി സ്റ്റോൺ പ്രശ്നം ആരംഭിക്കുന്നു. കിഡ്‌നിയിൽ സ്റ്റോണുള്ളവർ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
കൃത്യമായി ഭക്ഷണം കഴിക്കുകയും ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുകയും സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്യുന്നവർക്ക് കിഡ്‌നിയുടെ കാര്യത്തിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. കിഡ്‌നി സ്‌റ്റോൺ പ്രശ്‌നമുള്ളവർ ചില തരം പച്ചക്കറികൾ ഒഴിവാക്കണം. ഈ പ്രശ്‌നമുള്ളവർ തക്കാളി, വെള്ളരിക്ക, വഴുതന, ചീര എന്നിവ അബദ്ധത്തിൽ പോലും കഴിക്കരുത്.
ALSO READ: തൈര് ഒരു ശീലമാക്കൂ...! ആരോഗ്യ ഗുണങ്ങൾ നിരവധി
ചീരയിൽ വലിയ അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. കിഡ്നി സ്റ്റോണുള്ളവർ ചീര കഴിക്കാൻ പാടില്ല. വഴുതനങ്ങയിലും ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകളുടെ വലിപ്പം കൂട്ടുന്നതിനാൽ ഓക്‌സലൈറ്റ് തീരെ കഴിക്കരുത്. കൂടാതെ വെള്ളരിക്കയുടെ അമിത ഉപഭോഗം മൂലം വൃക്ക തകരാറിലാകാനും സാധ്യതയുണ്ട്. കാരണം വെള്ളരിക്കയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. കിഡ്‌നി സ്റ്റോൺ ഉള്ളവർക്ക് ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് കിഡ്‌നി സ്റ്റോണിന്റെ പ്രശ്‌നമുള്ളവർ ഭക്ഷണകാര്യത്തിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കുകയും സമയാസമയങ്ങളിൽ ഭക്ഷണത്തെക്കുറിച്ച് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.