Alcohol: മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ആരോ​ഗ്യത്തിന് ​ഗുരുതര പ്രത്യാഘാതം

Alcohol and Foods: അണ്ടിപ്പരിപ്പിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ, അണ്ടിപ്പരിപ്പ് കഴിക്കുന്നത് മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 02:25 PM IST
  • മദ്യം കഴിക്കുമ്പോൾ പാൽ ഉത്പന്നങ്ങൾ, ചോക്ലേറ്റ്, കഫീൻ അല്ലെങ്കിൽ കൊക്കോ എന്നിവ ഒഴിവാക്കണം
  • ഇത് മറ്റ് അസിഡിറ്റി ഭക്ഷണങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രോ പ്രശ്നങ്ങൾ വർധിപ്പിക്കും
Alcohol: മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ആരോ​ഗ്യത്തിന് ​ഗുരുതര പ്രത്യാഘാതം

മദ്യപാനം ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ശീലമാണ്. മദ്യപിക്കുന്നതിന് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ, മദ്യപിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല. മദ്യപിക്കുന്നതിന് ഒപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

മദ്യപിക്കുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

പാൽ ഉത്പന്നങ്ങൾ: മദ്യം കഴിക്കുമ്പോൾ പാൽ ഉത്പന്നങ്ങൾ, ചോക്ലേറ്റ്, കഫീൻ അല്ലെങ്കിൽ കൊക്കോ എന്നിവ ഒഴിവാക്കണം. ഇത് മറ്റ് അസിഡിറ്റി ഭക്ഷണങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രോ പ്രശ്നങ്ങൾ വർധിപ്പിക്കും.

പിസ: രാത്രിയിൽ മദ്യപിക്കുന്ന ആളുകൾക്ക് പിസ പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ, മദ്യപിക്കുമ്പോൾ പിസ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. അതിനാൽ പിസ ഒഴിവാക്കുന്നതാണ് നല്ലത്.

ഉപ്പ് കൂടുതലായുള്ള ഭക്ഷണം: മദ്യത്തിനൊപ്പം ഉപ്പ് കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ നാച്ചോസ്, ഫ്രെഞ്ച് ഫ്രൈസ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതിലെ ഉയർന്ന അളവിലുള്ള സോഡിയം ദഹനപ്രശ്നത്തിന് കാരണമാകും. 

ALSO READ: Rosemary Benefits: മുടിയുടെ ആരോ​ഗ്യത്തിന് മികച്ചത്; അറിയാം റോസ്മേരിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ബീൻസ്: മദ്യപിക്കുമ്പോൾ ബീൻസ്, പയർ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. കാരണം, അതിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും.

മദ്യപിക്കുമ്പോൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

നട്സ്: മദ്യത്തോടൊപ്പം അണ്ടിപ്പരിപ്പ് കഴിക്കുന്നത് മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കും. അണ്ടിപ്പരിപ്പിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ, അണ്ടിപ്പരിപ്പ് കഴിക്കുന്നത് മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും.

ആപ്പിളും മറ്റ് പഴങ്ങളും: പഴങ്ങളിൽ ഉയർന്ന അളവിൽ ജലാംശം ഉണ്ട്. ഇത് മദ്യം നേർപ്പിക്കാൻ സഹായിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന കുടൽ വീക്കം കുറയ്ക്കാൻ ആപ്പിൾ സഹായിക്കുന്നു.

മുട്ട: മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ആൽക്കഹോൾ ആഗിരണത്തിന്റെ തോത് കുറയ്ക്കാൻ സഹായിക്കുന്നു.

സാൽമൺ: ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് സാൽമൺ. ഇവ പ്രോട്ടീൻ സമ്പുഷ്ടമാണ്. അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന മസ്തിഷ്ക വീക്കം കുറയ്ക്കാൻ സാൽമൺ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News