ഉത്കണ്ഠ കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

കൃത്യമായ വ്യായാമത്തോടൊപ്പം സമീകൃതാഹാരവും ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 07:17 PM IST
  • ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വ്യാപകമായ അവസ്ഥയാണ് ഉത്കണ്ഠ.
  • കൃത്യമായ വ്യായാമത്തോടൊപ്പം സമീകൃതാഹാരവും ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
  • ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ യോഗര്‍ട്ട് മുന്‍പന്തിയിലാണ്.
ഉത്കണ്ഠ കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഒരു വ്യക്തിക്ക് ഏത് ഘട്ടത്തിലും ഉത്കണ്ഠ അനുഭവപ്പെടാം. ഇത് ജീവിതത്തിൽ പലപ്പോഴായി സംഭവിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതശൈലിയിൽ നാം മാറ്റം വരുത്തണം. കൃത്യമായ വ്യായാമത്തോടൊപ്പം സമീകൃതാഹാരവും ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്തുമാകട്ടെ അത്, ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. 

പ്രശസ്ത പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര, ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഇൻസ്റ്റാ​ഗ്രാമിലൂടെ ടിപിസ് പങ്കിടുന്നു.  ”ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വ്യാപകമായ അവസ്ഥയാണ് ഉത്കണ്ഠ. രോഗലക്ഷണങ്ങൾ വ്യത്യസ്തമാണ്, ചില ആളുകൾക്ക് ഇടയ്ക്കിടെ മാത്രമേ അവ അനുഭവപ്പെടുകയുള്ളൂ.

Also Read: Raisins and Honey Benefits: ഉണക്കമുന്തിരിയുടെയും തേനിന്റെയും ആശ്ചര്യ ഗുണം പുരുഷന്മാർക്ക് നൽകും കിടിലം ഫലം!

മിക്ക കേസുകളിലും, ചികിത്സയുടെ ഒരു പ്രധാന കോഴ്സായി പലപ്പോഴും മരുന്ന് ആവശ്യമാണ്. എന്നിരുന്നാലും, ഇത് നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് തലച്ചോറിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കും. നിങ്ങളുടെ രോ​ഗ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ഇത് സഹായിക്കും.

ഒമേഗ -3 - ഒമേ​ഗ 3 അടങ്ങിയ ഭക്ഷണങ്ങൾ വീക്കം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും. നെയ്യ് പോലുള്ള ഭക്ഷണങ്ങൾ ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ്. ദിവസവും 1 ടീസ്പൂൺ നെയ്യെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Also Read: Benefit Of Banana: തണുപ്പ് കാലത്ത് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം? അറിയാം

യോ​ഗർട്ടിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ യോഗര്‍ട്ട് മുന്‍പന്തിയിലാണ്. ഇത്തരം ബാക്ടീരിയകള്‍ മാനസികാരോഗ്യത്തേയും അനുകൂലമായി സ്വാധീനിക്കാറുണ്ട്. വിഷാദവും സ്‌ട്രെസും ഉത്കണ്ഠയും കുറയ്ക്കാനും യോഗര്‍ട്ട് കഴിക്കുന്നത് കൊണ്ട് കഴിഞ്ഞേക്കും.

വാഴപ്പഴവും മത്തങ്ങ കുരുവും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് ഇലക്ട്രോലൈറ്റ് ബാലൻസ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവ കഴിക്കുന്നത് സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ ഡിയുടെ കുറവ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ 10-15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡി കിട്ടാൻ സഹായിക്കും.

കുതിർത്ത ഉണക്കമുന്തിരി 4-5 കേസറും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News