പുത്തൻ വസ്ത്രങ്ങൾ പെട്ടെന്ന് നിറം മങ്ങുന്നതും നരയ്ക്കുന്നതും എന്തൊരു കഷ്ടമാണ്. ഇട്ട് കൊതിതീരുന്നതിന് മുൻപു തന്നെ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടാകും. കോട്ടൻ വസ്ത്രങ്ങളാണ് പെട്ടന്ന് നിറം മങ്ങുന്നത്. തുടർച്ചയായി കഴുകുന്നതിലൂടെ കോട്ടൻ വസ്ത്രങ്ങൾ അതിവേഗം നരയ്‌ക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിവേഗം നിറം മങ്ങുന്നതിൽ നിന്ന് വസ്ത്രങ്ങളെ നമുക്ക് സംരക്ഷിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം.
1. വസ്ത്രങ്ങൾ കഴുകുമ്പോൾ ജലത്തിൻ്റെ താപനില പ്രധാനമാണ്. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കഴുകുകയാണെങ്കിൽ തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക. തണുത്ത വെള്ളം വസ്ത്രങ്ങളുടെ നിറം സംരക്ഷിക്കുകയും വസ്ത്രങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുന്നു.
ALSO READ: ആരോഗ്യം വേണോ? മുളപ്പിച്ച പയർ കഴിക്കുന്നത് ശീലമാക്കൂ........
2. വസ്ത്രങ്ങൾ കഴുകുമ്പോൾ എപ്പോഴും വീര്യം കുറഞ്ഞ ഡിറ്റർജൻ്റ് ഉപയോഗിക്കുക. കാഠിന്യം കൂടിയ ഡിറ്റർജൻ്റോ അമിതമായ ഡിറ്റർജൻ്റോ ഉപയോഗിച്ചാൽ വസ്ത്രങ്ങൾ മങ്ങും.
3. കടും നിറമുള്ള വസ്ത്രങ്ങളിൽ പലപ്പോഴും ഡിറ്റർജൻ്റിൻ്റെ പാടുകൾ വരാറുണ്ട്. ഇത് സംഭവിക്കുന്നത് തടയാൻ, എല്ലായ്‌പ്പോഴും വസ്ത്രം കൈ കൊണ്ട് കഴുകുക. ഇത് വസ്ത്രങ്ങളുടെ നിറം മങ്ങില്ല.
4. കടും നിറത്തിലുള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവ അധികം ഉരയ്ക്കുന്നത് ഒഴിവാക്കുക. തിരുമ്മുന്തോറും നിറം മങ്ങാൻ തുടങ്ങും. ബ്രഷ് പോലും ഉപയോഗിക്കരുത്.
5. ഉപ്പ് പ്രകൃതിദത്തമായ വർണ്ണ സംരക്ഷകനാണ്. വസ്ത്രത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ ആദ്യം ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുക. പിന്നീട് കഴുകിയാൽ നിറം മങ്ങില്ല.
6. വസ്ത്രങ്ങളുടെ നിറം മങ്ങുന്നത് തടയാനും വിനാഗിരി ഉപയോഗിക്കാം. വസ്ത്രങ്ങൾ കഴുകിയ ശേഷം അഞ്ച് മിനിറ്റ് വിനാഗിരി വെള്ളത്തിൽ കുതിർത്ത് വെള്ളം വറ്റിച്ച് ഉണക്കി സൂക്ഷിക്കുക.
7. കടും നിറമുള്ള വസ്ത്രങ്ങൾ പൊരി വെയിലത്ത് ഉണക്കിയാൽ അത് നരയ്ക്കാൻ കാരണമാകും. തണലിൽ ഉണക്കിയെടുക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.