Florona| എന്താണ് ഇസ്രായേലിൽ പടരുന്ന ആ വിചിത്ര രോഗം, ഫ്ലോറോണയെ പറ്റി

, ഗർഭിണിയായ സ്ത്രീക്കാണ് രാജ്യത്ത് ആദ്യ ഫ്ലോറോണയുടെ കേസ് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 06:17 PM IST
  • ഫ്ലോറോണ COVID-19 ന്റെ പുതിയ വകഭേദമല്ല
  • ഫ്ലോറോണ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.
  • കോവിഡ് -19 ഉം, ഇൻഫ്ളുവൻസയും ചേർന്ന ഇരട്ട അണുബാധ
Florona| എന്താണ് ഇസ്രായേലിൽ പടരുന്ന ആ വിചിത്ര രോഗം, ഫ്ലോറോണയെ പറ്റി

ലോകമെമ്പാടും ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നതിനിടയിൽ ഇസ്രായേലിൽ "ഫ്ലോറോണ" രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. “ഫ്ലോറോണ  COVID-19ൻറെ ഇരട്ട അണുബാധയാണെന്നും ഈ ആഴ്ച ഇസ്രായേലിൽ അണുബാധയുടെ ആദ്യ കേസ് കണ്ടെത്തിയെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഗർഭിണിയായ സ്ത്രീക്കാണ് രാജ്യത്ത് ആദ്യ ഫ്ലോറോണയുടെ കേസ് കണ്ടെത്തിയത്. ഇസ്രായേൽ പത്രമായ യെദിയോത്ത് അഹ്‌റോനോത്തിന്റെ റിപ്പോർട്ട് പ്രകാരം ഇവർ വാക്സിനേഷൻ എടുത്തിട്ടില്ലായിരുന്നു.

Also Read: ഒമിക്രോണ്‍ അതിവേ​ഗം വ്യാപിക്കും, ടെലിമെഡിസിൻ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

അതേസമയം, കോവിഡ്-19 നെതിരെയുള്ള നാലാമത്തെ വാക്സിൻ ഡോസ് വെള്ളിയാഴ്ച മുതൽ രാജ്യത്ത് ജനങ്ങൾക്ക് നൽകാൻ തുടങ്ങി.

എന്താണ് ഫ്ലോറോണ, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്

'ഫ്ലോറോണ രോഗം' കോവിഡ് -19 ഉം, ഇൻഫ്ളുവൻസയും ചേർന്ന ഇരട്ട അണുബാധയാണ് ഫ്ളോറോണ എന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോറോണ COVID-19 ന്റെ പുതിയ വകഭേദമല്ല. ഇതുവരെ, ഫ്ലോറോണ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

Also Read: Covid updates in India | രാജ്യത്ത് 22,775 പുതിയ കോവിഡ് കേസുകൾ; 406 മരണം, ഒമിക്രോൺ കേസുകൾ 1,431 ആയി

പുതിയ ഒമൈക്രോൺ വേരിയൻറ് മൂലം അതി ഭീകരമായ അവസ്ഥയാണ് ഇസ്രായേൽ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കിയിട്ടുണ്ട്. “ മുമ്പ് കണ്ടിട്ടില്ലാത്ത ഉയർന്ന അളവിലുള്ള അണുബാധകൾ ഞങ്ങൾ കാണാൻ പോകുന്നുതായാണ് സർക്കാർ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News