Papaya Health Benefits | ശൈത്യകാലത്ത് പപ്പായ കഴിച്ചാലുള്ള ​ഗുണങ്ങൾ!!

'മാലാഖമാരുടെ പഴം' എന്നാണ് സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 02:42 PM IST
  • ഇടത്തരം വലിപ്പമുള്ള പപ്പായയിൽ 200% വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
  • പപ്പായ പഴം മുറിച്ചോ ജ്യൂസ് രൂപത്തിലോ കഴിക്കാം.
  • പപ്പായ നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്.
  • ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
Papaya Health Benefits | ശൈത്യകാലത്ത് പപ്പായ കഴിച്ചാലുള്ള ​ഗുണങ്ങൾ!!

ഒന്നിലധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ (Pappaya). മെക്സിക്കോയിൽ കണ്ടുവന്നിരുന്ന പപ്പായ ഇപ്പോൾ മലേഷ്യ, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ വളരുന്നുണ്ട്. 'മാലാഖമാരുടെ പഴം' (Fruit of Angels) എന്നാണ് സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസ് (Christopher Colombus) പപ്പായയെ വിശേഷിപ്പിച്ചിരുന്നത്. 

ഈ പഴം ഔഷധമൂല്യം കൊണ്ടും പോഷക ഗുണങ്ങളാലും സമ്പന്നമാണ് എന്നുള്ളത് എത്രപേർക്ക് അറിയാം? ഇപ്പോൾ ശൈത്യകാലം ആരംഭിക്കുന്നതിനാൽ, ആരോഗ്യകരവും പോഷകപ്രദവുമായ ഈ ഭക്ഷണം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Also Read: Ginger Benefits: തണുപ്പുകാലത്ത് ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

ആയുർവേദ പ്രകാരം, പപ്പായ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുകയും വാതവും കഫവും ഫലപ്രദമായി സന്തുലിതമാക്കുകയും ചെയ്യുന്നതിനാൽ ആരോഗ്യകരവും പോഷകപ്രദവുമാണ്. കൂടാതെ, ശൈത്യകാലത്ത് മലബന്ധം പേലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ പപ്പായ കഴിക്കുന്നത് അത് ഒഴിവാക്കാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ, ചിമോപപ്പെയ്ൻ എന്നീ രണ്ട് എൻസൈമുകളും ദഹനത്തിന് സഹായിക്കുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഇടത്തരം വലിപ്പമുള്ള പപ്പായയിൽ 200% വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പപ്പായ പഴം മുറിച്ചോ ജ്യൂസ് രൂപത്തിലോ കഴിക്കാം. പപ്പായ നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇതിൽ ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ എ, പൊട്ടാസ്യം, ഫൈബർ എന്നിവയുണ്ട്.

Also Read: മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യത്തെ കുറിച്ച്

ആയുർവേദ വിദഗ്ധയായ ഡോ ദിക്സ ഭവ്സർ അടുത്തിടെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പപ്പായയുടെ ഗുണങ്ങൾ പങ്കുവെച്ചു. ആന്റിഓക്‌സിഡന്റുകൾ (ബീറ്റാ കരോട്ടിൻ) ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായ ചർമ്മരോഗങ്ങൾക്കും നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. ധാരാളം നാരുകൾ അടങ്ങിയ പപ്പായ കഴിക്കുന്നത് മലബന്ധം തടയാനും സഹായിക്കുമെന്നും ഡോക്ടർ പറഞ്ഞു. 

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം 

പപ്പായയുടെ (Papaya) പൾപ്പിൽ മാത്രമല്ല, ഇലകളിലും വിത്തുകളിലും വരെ ആരോഗ്യഗുണങ്ങൾ (Health Benefits) നിറഞ്ഞതാണ്. ഇതിന്റെ ഇലകൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഡെങ്കിപ്പനിക്കും (Dengue Fever) മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള മികച്ച വൈദ്യമാണ് പപ്പായയെന്നും ആയുർവേദ വിദഗ്ധൻ പറയുന്നു.

പപ്പായയുടെ ഗുണങ്ങൾ..

  • പപ്പായ ദഹനത്തിന് മികച്ചതാണ്
  • ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയവയ്ക്കും പപ്പായ നല്ലതാണ്
  • ആർത്തവ സമയത്ത് വേദന കുറയ്ക്കും
  • വീക്കം കുറയ്ക്കുന്നു
  • പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ
  • പപ്പായ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്
  • മലബന്ധമുള്ളവര്‍ക്കും പപ്പായ ഗുണം ചെയ്യും
  • ചർമ്മ സംരക്ഷണത്തിനും പപ്പായ നല്ലതാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News