Feeling lethargic: എപ്പോഴും അലസതയും ക്ഷീണവുമാണോ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Tired: എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നത് ആരോ​ഗ്യത്തെ മോശമായി ബാധിക്കും. ദൈനംദിന ജീവിതത്തെയും ഇത് മോശമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 03:10 PM IST
  • തുടർച്ചയായി ക്ഷീണവും അലസതയും തോന്നുകയാണെങ്കിൽ ഉടൻ ഡോക്ടറെ സന്ദർശിച്ച് യഥാർഥ കാരണം കണ്ടെത്തുക
  • ഏതെങ്കിലും രോ​ഗാവസ്ഥയാണ് ഇതിന് കാരണമെങ്കിൽ വൈകാതെ ചികിത്സ ആരംഭിക്കേണ്ടതാണ്
Feeling lethargic: എപ്പോഴും അലസതയും ക്ഷീണവുമാണോ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് നിങ്ങളുടെ ഊർജം കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നത് ആരോ​ഗ്യത്തെ മോശമായി ബാധിക്കും. ദൈനംദിന ജീവിതത്തെയും ഇത് മോശമായി ബാധിക്കാൻ സാധ്യത കൂടുതലാണ്. പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ദിവസം മുഴുവൻ ഊർജ്ജസ്വലതയില്ലാതെ പ്രവർത്തിക്കേണ്ടി വരിക എന്നിവയ്ക്ക് കാരണമാകുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.

അനീമിയ: ചുവന്ന രക്താണുക്കളുടെ അഭാവം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് അനീമിയ. പഴയ ചുവന്ന രക്താണുക്കൾ സമയബന്ധിതമായി പുതിയവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കപ്പെടുന്നില്ല. ഇത് ഓക്സിജന്റെ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകുന്നു. കുറഞ്ഞ ഇരുമ്പ്, ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 12 കുറവായിരിക്കുന്നത് നിങ്ങൾക്ക് വിളർച്ച ഉണ്ടാക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ഈ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് വർധിപ്പിക്കുന്നത് ക്ഷീണം നേരിടാൻ സഹായിക്കുന്നു. ആരോ​ഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ക്ഷീണം, വിളർച്ച എന്നിവയിൽ നിന്ന് സംരക്ഷണം നൽകും.

ALSO READ: World Rose Day: ഇന്ന് ലോക റോസ് ദിനം; റോസ് ദിനം ആചരിക്കുന്നത് എന്തിനാണ്? അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

തൈറോയ്ഡ്: ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തിൽ തൈറോയ്ഡ് ഗ്രന്ഥി പ്രധാന പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നത് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ശരീരത്തിന് എപ്പോഴും ക്ഷീണം ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കും.

പ്രമേഹം: ക്ഷീണത്തിനുള്ള മറ്റൊരു കാരണം പ്രമേഹം ടൈപ്പ് 2 ആയിരിക്കാം. ഇൻസുലിൻ പ്രതിരോധം വർധിപ്പിച്ച് ശരീരത്തിന്റെ ഊർജ്ജ നിലയെ പ്രമേഹം ബാധിക്കുന്നു.

ഗ്ലൂക്കോസ്: ഇൻസുലിൻ പ്രവർത്തനം കുറയുന്നത് ശരീരത്തിലെ കോശങ്ങൾക്ക് ഗ്ലൂക്കോസ് ലഭിക്കുന്നത് കുറയുന്നുവെന്നതിന്റെ സൂചനയാണ്. പടികൾ കയറുന്നത് പോലുള്ള പതിവ് പ്രവർത്തനങ്ങൾക്ക് ശേഷം നിങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഹൃദയം ദുർബലമാകുന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന്റെ പ്രവർത്തനം മന്ദ​ഗതിയിലാകുന്നത് ശരീരത്തിന്റെ ആകെയുള്ള ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങൾ ഒരു ഹൃദ്രോ​ഗവിദ​ഗ്ധനുമായി കൂടിയാലോചിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യണം.

ALSO READ: World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

ഫൈബ്രോമയാൾജിയ: ഇത് പേശികളെയും മൃദുവായ ടിഷ്യുകളെയും ബാധിക്കുന്ന ഒരു സാധാരണ മസ്കുലോസ്കലെറ്റൽ പ്രശ്നമാണ്. 
ഈ അവസ്ഥയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. എന്നാൽ വ്യായാമം പോലുള്ള ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഇതിന് പരിഹാരം കാണും. ആർത്രൈറ്റിസ് ഡിസോർഡേഴ്സ് ക്ഷതം, വീക്കം എന്നിവയ്ക്ക് കാരണമാകും. ഇത് തീവ്രമായ ക്ഷീണം ഉണ്ടാക്കും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ദുഷ്കരമാക്കുന്നു. വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള മാനസിക രോഗാവസ്ഥകളുമായി ജീവിക്കുന്നതും പതിവായുള്ള ക്ഷീണത്തിലേക്ക് നയിക്കാം. അതിന്റെ ഫലമായി എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഇത്തരം രോ​ഗാവസ്ഥകൾ ശരീരത്തിൽ ഊർജം നിലനിർത്തുന്നതിനും ദൈനംദിനജീവിതത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്യുന്നതിനും തടസമാകും. തുടർച്ചയായി ക്ഷീണവും അലസതയും തോന്നുകയാണെങ്കിൽ ഉടൻ ഡോക്ടറെ സന്ദർശിച്ച് യഥാർഥ കാരണം കണ്ടെത്തുക. ഏതെങ്കിലും രോ​ഗാവസ്ഥയാണ് ഇതിന് കാരണമെങ്കിൽ വൈകാതെ ചികിത്സ ആരംഭിക്കേണ്ടതാണ്.

ഊർജ്ജസ്വലതയോടെയിരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ:

പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.
എപ്പോഴും സജീവമായിരിക്കാൻ ശ്രദ്ധിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ശരീരഭാരം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക.
കൃത്യസമയത്ത് ഉറങ്ങാനും ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രമിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യാൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News