ഇടുക്കി: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബാദുഷയാണ് മരിച്ചത്. ദേശീയപാതയിൽ വാളറയ്ക്ക് സമീപമാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു . ഉടൻതന്നെ പ്രദേശവാസികൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ്. ക്ലാസിന് ശേഷം 200 ഏക്കറിലെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.