Guava In Pregnancy: ഗര്‍ഭകാലത്ത് പേരയ്ക്ക കഴിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Guava In Pregnancy: പേരയ്ക്ക വളരെയേറെ  പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ്, അതിനാൽ ഗർഭിണികൾക്ക് ഇതിൽ നിന്ന് ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കും. എന്നാൽ ഇത് പരിമിതമായ അളവിൽ മാത്രമേ ഈ പഴം കഴിക്കാവൂ. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 03:37 PM IST
  • ഗര്‍ഭകാലത്ത് ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ഡോക്ടര്‍മാര്‍ കര്‍ശനമായി വിലക്കുമെങ്കിലും ഒപ്പം ചില പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അത്തരം പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക.
Guava In Pregnancy: ഗര്‍ഭകാലത്ത് പേരയ്ക്ക കഴിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Guava In Pregnancy: ഗർഭകാലം എല്ലാ സ്ത്രീകൾക്കും സന്തോഷകരമായ സമയമാണ്. ഓരോ സ്ത്രീയും തന്‍റെ ഗര്‍ഭസ്ഥശിശുവിനെയും പരിപൂര്‍ണ്ണമായി പരിപാലിക്കേണ്ടതുണ്ട്. അതിനായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്  ശരിയായ ഭക്ഷണക്രമവും വ്യായാമവുമാണ്. 

Also Read: Stress Relief: ഓഫീസ് ടെന്‍ഷന്‍ നിങ്ങളെ അലട്ടുന്നുവോ? മനസിനെ ശാന്തമാക്കാന്‍ ഈ 2 യോഗാസനങ്ങള്‍ ശീലിക്കാം   
  
ഈ കാലയളവില്‍ ഭക്ഷണത്തിൽ പല മാറ്റങ്ങളും വരുത്തുകയും പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്‌സ്, മറ്റ് പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുകയും ചെയ്യുന്നു. കാരണം ഗര്‍ഭകാലത്ത് ധാരാളം പോഷകങ്ങള്‍  അടങ്ങിയ ഭക്ഷണം കഴിയ്ക്കേണ്ടത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് അനിവാര്യമാണ്. 

Also Read:  Vastu and Main Door: വീടിന്‍റെ പ്രധാന വാതിലിനു സമീപം ഈ ചെടി നടൂ, ദാരിദ്ര്യം മാറും ഐശ്വര്യം നിറയും
 
ഗര്‍ഭകാലത്ത് ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ഡോക്ടര്‍മാര്‍ കര്‍ശനമായി വിലക്കുമെങ്കിലും ഒപ്പം ചില പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അത്തരം പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക.  

പേരയ്ക്ക വളരെയേറെ  പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ്, അതിനാൽ ഗർഭിണികൾക്ക് ഇതിൽ നിന്ന് ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കും. എന്നാൽ ഇത് പരിമിതമായ അളവിൽ മാത്രമേ ഈ പഴം കഴിക്കാവൂ. ദിവസവും 100-125 ഗ്രാം പേരക്ക കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

ഗർഭകാലത്ത് പേരക്ക കഴിക്കുന്നതിന്‍റെ  അത്ഭുത ഗുണങ്ങൾ അറിയാം  

1. വിറ്റാമിൻ സിയുടെ ഉറവിടം

വിറ്റാമിൻ സിയുടെ നല്ലൊരു ഉറവിടമാണ് പേരക്ക. നമുക്കറിയാം`നമുക്കറിയാം, ഗർഭകാലത്ത് വിറ്റാമിൻ സി ഏറെ അത്യാവശ്യാമാണ്.  ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്താനും  ഗര്‍ഭസ്ഥശിശുവിനെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

2. പ്രമേഹം നിയന്ത്രിക്കുന്നു 

ഗർഭകാലത്ത് പ്രമേഹം എന്ന പ്രശ്‌നം വളരെയധികം കാണാറുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം ഒഴിവാക്കാന്‍ പേരക്ക കഴിക്കാം. ടൈപ്പ് 2 പ്രമേഹവും ഇതുവഴി നിയന്ത്രിക്കാം.

3. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു

പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കുകയും വയറിലെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

4. ജലാംശം നിലനിർത്തുന്നു

ഗർഭകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്, നിങ്ങൾക്ക് കൂടുതൽ വെള്ളം കഴിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ കൂടുതൽ ദ്രാവകം കഴിക്കുകയോ അല്ലെങ്കിൽ ഉയർന്ന ജലാംശം ഉള്ള അത്തരം പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യണം. പേരക്കയിൽ നല്ല അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ജലാംശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

5. ശരീരത്തിന് ഊർജം നൽകുന്നു

പേരയ്ക്കയില്‍ മിതമായ തോതിലാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാല്‍ ഗർഭകാലത്ത് പേരക്ക കഴിക്കുന്നത് ഊർജ്ജം നൽകുന്നു. ഇത് നിങ്ങളുടെ ക്ഷീണവും ബലഹീനതയും കുറയ്ക്കും.

6. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ ഇ, സി, ബി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. ഈ മൂന്ന് വിറ്റാമിനുകളും ഗർഭകാലത്ത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന നിരവധി ആന്റി ഓക്‌സിഡന്റുകളും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അമ്മയാകാൻ പോകുന്ന എല്ലാ സ്ത്രീകളും പേരക്ക കഴിക്കണം.

7. വിളർച്ച തടയുന്നു

ഇരുമ്പിന്‍റെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്, ഇത് ഗർഭിണികളിൽ കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ്. അതുകൊണ്ട് ഈ കാലയളവിൽ സ്ത്രീകൾ പേരക്ക കഴിച്ചാൽ അവർക്ക് അതിൽ നിന്ന് ആവശ്യമായ അളവിൽ ഇരുമ്പ് ലഭിക്കും. ഇതിലൂടെ വിളർച്ച തടയാനും സാധിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News