കട്ലെറ്റ് (Cutlet) ഉണ്ടാക്കണം എന്ന് അലോചിക്കുമ്പോൾ തന്നെ മടി പിടിപ്പിക്കുന്ന ഒരു കാര്യമാണ് അത് പാചകം ചെയ്യാനുള്ള സമയം. ഇതാ ഏറ്റവും എളുപ്പത്തിൽ ചിക്കൻ കട്ലെറ്റ് (Chicken Cutlet) ഉണ്ടാക്കുന്നവിധം ഇതാ.
ചേരുവകൾ
ചിക്കൻ ആവശ്യത്തിന് അനുസരിച്ച്, ഒരു പരീക്ഷണാടിസ്ഥാനത്തിൽ 250 ഗ്രാം ചിക്കൻ എടുക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ് - 500 ഗ്രാം
സവാള -1
ഇഞ്ചി -1 സ്പൂൺ
വെള്ളുള്ളി -1 സ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ (ആവശ്യമുണ്ടെങ്കിൽ മാത്രം)
മുളക് പൊടി - 1/4 സ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ALSO READ : Benefits of Sesame seeds: എള്ളോളം ഉള്ളില്‍ ചെന്നാല്‍...!! ചെറുതെങ്കിലും ആരോഗ്യഗുണങ്ങളില്‍ കേമനാണ് എള്ള്
മല്ലിയില, കറിവേപ്പില
ഉപ്പ്
എണ്ണ
ബ്രെഡ് ക്രംപ്സ് അല്ലെങ്കിൽ റെസ്ക് പൊടിച്ചത്
മുട്ടയുടെ വെള്ള -2
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ ഉപ്പ്, കുരുമുളക് ചേർത്ത് വേവിച്ച് മാാറ്റിവെക്കുക. അതോടൊപ്പം വേറെയായി ഉരളകിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. സാവള പൊടിയായി അരിഞ്ഞ് വെക്കുക.
ALSO READ : Onam 2021: ഓണസദ്യ കഴിയ്ക്കാന്‍ മടിക്കണ്ട, ഈ പോഷകങ്ങളെല്ലാം സദ്യയിലുണ്ട്, എന്നാല്‍ അധികമാവണ്ട...!!
ശേഷം പാൻ ചൂടാക്കുക. അതേസമയം ഇഞ്ചി വെള്ളുത്തുള്ളിയും പേസ്റ്റ് രൂപത്തിലാക്കുക. അല്ലെങ്കിൽ ജിഞ്ചർ ഗാർലിക്ക് പേസ്റ്റ് പാനിലേക്ക് ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് ,സവാള കറിവേപ്പില ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്നും കൂടി വഴറ്റുക. ശേഷം മസാല പൊടികൾ ചേർത്ത് ഒന്നും കൂടി വഴറ്റി ചൂടാക്കിയെടുക്കുക.
തുടർന്ന് ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ചിക്കനും ചേർത്തു തരിപ്പോലെയാക്കുക. അതിലേക്ക് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് മാറ്റി വെക്കണം.
ALSO READ : Bitter Gourd Juice: കയ്പക്ക ജ്യൂസ് ഒരു വരദാനമാണ്, ഈ ജ്യൂസ് മാത്രം കുടിച്ചാൽ മതി രോഗങ്ങൾ പമ്പ കടക്കും!
അതിന് ശേഷം ഒരു പാൻ എടുത്ത് അൽപം അധികം എണ്ണ എടുത്ത് ചൂടാക്കുക. ഒപ്പം തരിയാക്കി മാറ്റിവെച്ചിരിക്കുന്ന ചിക്കൻ ഉരള കിഴങ്ങ് മിശ്രിതത്തിൽ നിന്ന് ഓരോ അൽപം വീതിയിൽ (നല്ല ആകൃതിക്ക് വേണ്ടി) ഉരുളകൾ എടുത്ത് ഒരു ബൗളിലൽ മുട്ടയുടെ വെള്ള എടുത്ത് അതിൽ മുക്കി ബ്രെഡ് ക്രംപ്സിലേക്ക് ഇടുക. ശേഷം അതിന്റെ മുകളിലേക്ക് ക്രംപ്സ് ഇട്ട് പൊതിഞ്ഞെടുക്കുക. തുടർന്ന് ഉടൻ തന്നെ ചൂടായ എണ്ണയിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ടതിന് ശേഷം അത് വറുത്തെടുക്കുക. ഒരു കരിഞ്ഞ് പോകാതെ സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...