നമ്മളിൽ ഭൂരിഭാഗം ആളുകളും നമ്മുടെ ശരീരം ഫിറ്റും സുന്ദരവും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതും അമിതമായി മദ്യപിക്കുന്നതും വയറിന് ചുറ്റും കൊഴുപ്പ് വർധിക്കുന്നതിനും തുടർന്ന് ശരീരത്തിന്റെ മൊത്തത്തിലുള്ള ആകൃതി മോശമാകുന്നതിനും കാരണമാകുന്നു. അത് നമ്മുടെ ശരീരത്തെ ആകൃതിയെയും ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു.
ഇന്നത്തെ തിരക്കേറിയ ജീവിതരീതികളിൽ രാവിലെയും വൈകുന്നേരവും കൂടുതൽ നേരം ജിമ്മിൽ ചിലവഴിക്കാൻ പലർക്കും സാധിക്കില്ല. മാത്രമല്ല, സെലിബ്രിറ്റികളെപ്പോലെ 24 മണിക്കൂറും ഡയറ്റീഷ്യന്റെ മേൽനോട്ടത്തിൽ ജീവിക്കാൻ എല്ലാവർക്കും കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ, രാവിലെ എഴുന്നേൽക്കുമ്പോൾ കുടിക്കാവുന്ന ചില പാനീയങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രീൻ ടീ: ഗ്രീൻ ടീ പാലിനും പഞ്ചസാര ചേർത്ത ചായയ്ക്കും ഏറ്റവും മികച്ച ബദലായി കണക്കാക്കപ്പെടുന്നു, അതിനാൽ ആരോഗ്യം നിലനിർത്താൻ ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കണം. ഇത് കയ്പേറിയതായി തോന്നുമെങ്കിലും ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ വളരെ ഫലപ്രദമാണ്.
ALSO READ: PCOS Explained: പിസിഒഎസ് എന്താണ്? ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ലെമൺ വാട്ടർ: ലെമൺ വാട്ടർ ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ച ഓപ്ഷനാണ്. രാവിലെ ഉണർന്നതിനുശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് ഉപ്പ് ചേർത്ത് കുടിക്കുക. ഇത് സ്ഥിരമായി ചെയ്താൽ ശരീരഭാരം കുറയും.
അയമോദകം - സെലറി വാട്ടർ: അയമോദകം ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ്. ഇത് കഴിക്കുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അയമോദകം രാത്രി മുഴുവൻ കുതിർത്ത് വച്ച് രാവിലെ തിളപ്പിച്ച് അരിച്ചെടുത്ത് സെലറി ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പെരുംജീരക വെള്ളം: പെരുംജീരകം ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഒരു സ്വാഭാവിക മൗത്ത് ഫ്രെഷ്നർ ആയി പ്രവർത്തിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഒരു സ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് തിളപ്പിച്ച് അരിച്ചെടുത്ത് രാവിലെ കുടിക്കുക.
വെജിറ്റബിൾ സൂപ്പ്: പച്ചക്കറികൾ ശരീരത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. വെജിറ്റബിൾ സൂപ്പ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെയിരിക്കാൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് നിങ്ങൾക്ക് സൂപ്പ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ പോഷകാഹാരനില വർധിപ്പിക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...