പ്രായഭേദമന്യേ ഇന്ന് എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമിതഭാരവും കുടവയറും. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറക്കുന്നതാണ് ഇതിന് പ്രധാന കാരണം. ക്രമരഹിതമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശൈലിയും അമിതഭാരവും കുടവയറുമെല്ലാം ഉണ്ടാകാൻ കാരണമാകുന്നു.
അടിവയറ്റിലും അരക്കെട്ടിലും കൊഴുപ്പ് അടിഞ്ഞുകൂടാൻ എളുപ്പമാണെങ്കിലും അത് ഇല്ലാതാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രധാനമായും പുരുഷൻമാരാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവിക്കുന്നത്.
ALSO READ: മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റാനും ഉലുവ ഇങ്ങനെ ഉപയോഗിക്കൂ..!
ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും ശരിയായില്ലെങ്കിൽ വയറിലെ കൊഴുപ്പ്, പൊണ്ണത്തടി തുടങ്ങിയ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. വയറ്റിൽ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നിരിക്കെ ഇതിൽ നിന്ന് സിമ്പിളമായി എങ്ങനെ മോചനം നേടാം എന്നാണ് ഇനി പറയാൻ പോകുന്നത്.
വയറ്റിലെ കൊഴുപ്പിന്റെ പ്രശ്നം കുറയ്ക്കാൻ വ്യായാമം മാത്രം പോരാ. വ്യായാമത്തോടൊപ്പം ചില തരം പാനീയങ്ങളും കുടിക്കണമെന്ന് ആയുർവേദം പറയുന്നു. ഇതിന് ഒരു മികച്ച ഉദാഹരണമാണ് നാരങ്ങയും ഇഞ്ചിയും ചേർത്ത് തയ്യാറാക്കുന്ന പാനീയം. ഇത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വെറും അഞ്ച് ദിവസത്തിനുള്ളിൽ ഫലം കാണാൻ കഴിയും.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിലെ ആന്തരിക വീക്കം കുറയ്ക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേ സമയം വിശപ്പും കുറയുന്നു. ഇതുവഴി ശരീരഭാരം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കാരണം വിശപ്പ് ഒരു പരിധി വരെ കുറയുന്നു.
എങ്ങനെ തയ്യാറാക്കാം
ഒരു പാത്രത്തിൽ ഒരു നാരങ്ങയുടെ നീര് എടുക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർക്കുക. ഈ മിശ്രിതം 10-15 മിനിറ്റ് വേവിക്കുക. രുചിക്കായി തേൻ ചേർക്കാം. ഈ പാനീയം ദിവസവും മൂന്ന് നേരം കുടിച്ചാൽ വെറും അഞ്ച് ദിവസം കൊണ്ട് വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.