വിവാഹശേഷം മാതാപിതാക്കൾ ആകാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ദമ്പതികളും. എന്നാൽ മാറിയ ജീവിത സാഹചര്യത്തിൽ പലർക്കും അതിന് സാധിക്കാതെ പോകുന്നു. പ്രധാനമായും ഇത്തരത്തിലുള്ള നമ്മുടെ തെറ്റായ ജീവിത ശൈലി പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കുറയുകയും അവർക്ക ബലഹീനത നേരിടേണ്ടി വരുകയും ചെയ്യുന്നു. ഇത് അവരെ ദുർബലരാക്കി മാറ്റുന്നു. ഇക്കാരണത്താൽ അവർക്ക് പങ്കാളിക്ക് മുൻപിൽ നാണക്കേടും ആത്മവിശ്വാസക്കുറവും നേരിടേണ്ടിവരുന്നു. ലോകാരോഗ്യ സംഘടന വന്ധ്യതയെ ആഗോള പൊതുജനാരോഗ്യ ആശങ്കയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും നമ്മുടെ ചില മോശവും അശ്രദ്ധവുമായ ഭക്ഷണ ശീലങ്ങളാണ് ഈ പ്രശ്നത്തിന് കാരണമാകുന്നത്. അത്തരത്തിൽ ബീജങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്ന ഭക്ഷണങ്ങൾ
1. സോയ ഉൽപ്പന്നങ്ങൾ
സോയ ഉൽപന്നങ്ങൾ പൊതുവെ പോഷകസമൃദ്ധമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് സസ്യാഹാരികൾക്ക് പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്. നിങ്ങൾ ബലഹീനത അനുഭവപ്പെടുന്നെങ്കിൽ അത് കഴിക്കുന്നത് കുറയ്ക്കുക. സോയയിൽ കാണപ്പെടുന്ന ഈസ്ട്രജനിക് ഐസോഫ്ലേവോൺ ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബീജത്തിന്റെ എണ്ണത്തെ മാത്രമല്ല, ബീജത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു.
ALSO READ: വെറും വയറ്റിൽ വാഴപ്പഴം കഴിച്ചാൽ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്
2. സോഡ പാനീയങ്ങൾ
സോഡ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്ന പ്രവണത ഇപ്പോൾ പലരിലും ഉണ്ട്. ഇത് കുടിക്കരുതെന്ന ബോധമുണ്ടെങ്കിലും ആളുകൾ കുടിക്കുന്നു.
സോഡ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയ്ക്കും. ഇത് ബീജ ചലനം കുറയ്ക്കുന്നു. ഇത് ബീജത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുകയും ചെയ്യും.
3. ടിന്നിലടച്ച ഭക്ഷണങ്ങൾ
ക്യാനുകളിലും ടിന്നുകളിലും പായ്ക്ക് ചെയ്യുന്ന ഭക്ഷണങ്ങളിൽ ബിസ്ഫെനോൾ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന് കൂടുതൽ നാശമുണ്ടാക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിൽ വളരെ മോശമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ ടിന്നിലടച്ച പഴങ്ങളിൽ നിന്നും ഭക്ഷണങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...