Smoking: പുകവലി വന്ധ്യതയിലേക്ക് നയിക്കുമോ? അറിയേണ്ട കാര്യങ്ങൾ ഇവയാണ്

Smoking and fertility: സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ശേഷി കുറയുന്നതിന് പുകവലി കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 02:51 PM IST
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുതൽ കാൻസർ വരെയുള്ള രോ​ഗത്തിന് പുകവലി കാരണമാകും
  • ഇതിന് പുറമേ, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയിലും പുകവലി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്
  • സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ശേഷി കുറയുന്നതിന് പുകവലി കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്
Smoking: പുകവലി വന്ധ്യതയിലേക്ക് നയിക്കുമോ? അറിയേണ്ട കാര്യങ്ങൾ ഇവയാണ്

പുകവലി ആരോ​ഗ്യത്തിന് ദോഷകരമാണ്. പുകവലി ​ഗുരുതരമായ പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുതൽ കാൻസർ വരെയുള്ള രോ​ഗത്തിന് പുകവലി കാരണമാകും. ഇതിന് പുറമേ, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയിലും പുകവലി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ശേഷി കുറയുന്നതിന് പുകവലി കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സ്ത്രീകളിൽ പുകവലി പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നതെങ്ങനെ?

അണ്ഡാശയ പ്രവർത്തനം: പുകവലി അണ്ഡാശയത്തിന് കേടുപാടുകൾ വരുത്തുകയും ​ഗുണനിലവാരമുള്ള എ​ഗ്സിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഇത് നേരത്തെയുള്ള ആർത്തവവിരാമത്തിലേക്കും നയിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഹോർമോൺ അസന്തുലിതാവസ്ഥ: പുകവലി സ്ത്രീകളിലെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ആർത്തവചക്രത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഗർഭധാരണ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ഫാലോപ്യൻ ട്യൂബ് പ്രവർത്തനം: പുകവലി ഫാലോപ്യൻ ട്യൂബുകൾക്ക് തടസ്സം അല്ലെങ്കിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു, ഇത് എ​ഗ്സിന്റെ ബീജസങ്കലനത്തെ തടസ്സപ്പെടുത്തുകയും എക്ടോപിക് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഗർഭം അലസാനുള്ള സാധ്യത വർധിക്കുന്നു: ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് കുഞ്ഞിന് വളർച്ചാ വൈകല്യങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ, ഗർഭം അലസാനുള്ള സാധ്യതയും കൂടുതലാണ്.

പുരുഷന്മാരിൽ പുകവലി പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നതെങ്ങനെ?

ബീജത്തിന്റെ ഗുണനിലവാരം: പുകവലി ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ബീജത്തിന്റെ ചലനശേഷി കുറയ്ക്കുകയും (ചലിക്കാനുള്ള കഴിവ്), ബീജത്തിന്റെ രൂപഘടന (ആകൃതിയും ഘടനയും) തകരാറിലാക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ബീജത്തിന് അണ്ഡത്തിൽ എത്താനും ബീജസങ്കലനം ചെയ്യാനുമുള്ള കഴിവിനെ ബാധിക്കും.

ഹോർമോൺ അസന്തുലിതാവസ്ഥ: പുകവലി പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ അളവ് തടസ്സപ്പെടുത്തും. ഇത് ബീജ ഉൽപാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കും.

ഉദ്ധാരണക്കുറവ്: ലൈംഗിക പ്രകടനത്തെയും ഫെർട്ടിലിറ്റിയെയും ബാധിക്കുന്ന ഉദ്ധാരണക്കുറവിന്റെ അപകടസാധ്യത പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News